- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുസ്തി പ്രമേയമായി സപോർടസ് - കോമഡി എന്റർടെയ്നറുമായി ടോവിനോ ചിത്രം; ഗോദ ട്രെയിലർ കാണാം
കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ അരങ്ങേറിയ ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം ഗോദ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. ടൊവിനൊ തോമസ് ആണ് ചിത്രത്തിലെ നായകൻ. പഞ്ചാബി നടി വമീഖ ഗബ്ബി നായികയാകുന്ന ചിത്രത്തിൽ രൺജി പണിക്കർ, അജു വർഗീസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രൺജി പണിക്കർ, ടൊവിനോ, വമീഖ, പാർവതി എന്നിവരാണ് 1.49 മിനിട്ടുള്ള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. ഗുസ്തി പ്രധാന പ്രമേയമായി ഒരു സ്പോർട്സ്-കോമഡി എന്റർടെയ്നറായാണ് ഗോദ പ്രേക്ഷകരിലേക്കെത്തുന്നത്.ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി തുടങ്ങിയ കായിക ഇനങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ചിത്രങ്ങൾ നിരവധി ഉണ്ടെങ്കിലും ഗുസ്തി പ്രധാന പ്രമേയമായിട്ടുള്ളത് അപൂർവ്വമാണ്. ഈ ഗ്യാപ്പിലേക്കാണ് ഗോദ മോളിവുഡിൽ റിലീസിന് തയ്യാറെടുക്കുന്നത്. ആമിർഖാൻ ഗുസ്തി താരമായി എത്തിയ ദംഗൽ ബോളിവുഡിൽ വൻ ഹിറ്റായിരുന്നു. ചിത്രത്തിൽ അദിതി സിങ് എന്ന കഥാപാത്രത്തെയാണ് വമീഖ അവതരിപ്പിക്കുന്നത്. ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ടൊവിനൊ തോമസ് ചിത്
കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ അരങ്ങേറിയ ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം ഗോദ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. ടൊവിനൊ തോമസ് ആണ് ചിത്രത്തിലെ നായകൻ. പഞ്ചാബി നടി വമീഖ ഗബ്ബി നായികയാകുന്ന ചിത്രത്തിൽ രൺജി പണിക്കർ, അജു വർഗീസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രൺജി പണിക്കർ, ടൊവിനോ, വമീഖ, പാർവതി എന്നിവരാണ് 1.49 മിനിട്ടുള്ള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.
ഗുസ്തി പ്രധാന പ്രമേയമായി ഒരു സ്പോർട്സ്-കോമഡി എന്റർടെയ്നറായാണ് ഗോദ പ്രേക്ഷകരിലേക്കെത്തുന്നത്.ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി തുടങ്ങിയ കായിക ഇനങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ചിത്രങ്ങൾ നിരവധി ഉണ്ടെങ്കിലും ഗുസ്തി പ്രധാന പ്രമേയമായിട്ടുള്ളത് അപൂർവ്വമാണ്. ഈ ഗ്യാപ്പിലേക്കാണ് ഗോദ മോളിവുഡിൽ റിലീസിന് തയ്യാറെടുക്കുന്നത്. ആമിർഖാൻ ഗുസ്തി താരമായി എത്തിയ ദംഗൽ ബോളിവുഡിൽ വൻ ഹിറ്റായിരുന്നു.
ചിത്രത്തിൽ അദിതി സിങ് എന്ന കഥാപാത്രത്തെയാണ് വമീഖ അവതരിപ്പിക്കുന്നത്. ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ടൊവിനൊ തോമസ് ചിത്രമാണ് ഗോദ. ഷൈൻ ടോം ചാക്കോ, ശ്രീജിത്ത് രവി, ബിജുക്കുട്ടൻ, ഹരീഷ് പേരടി, ദിനേശ് പ്രഭാകർ, കോട്ടയം പ്രദീപ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
തിരയ്ക്ക് ശേഷം രാകേഷ് മണ്ടോടിയാണ് തിരക്കഥ രചിച്ചിക്കുന്ന ചിത്രമാണിത്. സംഗീതം: ഷാൻ റഹ്മാൻ. ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയാണ് നിർമ്മാണം. ചിത്രം മെയ് 12ന് തീയേറ്ററുകളിലെത്തും.