- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോധ്രയിൽ ട്രെയിൻ കത്തിച്ച് ഹിന്ദു ഭക്തരെ ചുട്ടുകൊന്നത് മോദി നിർദേശിച്ചത് പ്രകാരമോ? തെരഞ്ഞെടുപ്പുൽ തോൽവി ഭയന്നു ഹിന്ദുക്കളെ ഒരുമിപ്പിക്കാൻ ഒരുക്കിയ നിഷ്ഠൂര കൊലയെന്ന് പറഞ്ഞ് പട്ടേലന്മാർ
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിട്ടും നരേന്ദ്ര മോദിയുടെ കയ്യിൽപറ്റിയ ആ രക്തക്കറ മായുന്നില്ല. ഗുജറാത്ത് കലാപത്തിന് പിന്നിലെ കരണങ്ങൾ നരേന്ദ്ര മോദിയുടേതാണെന്ന വിധത്തിൽ പുതിയ ആരോപണവുമായി ഗുജറാത്തിലെ പട്ടേൽ സമരക്കാർ രംഗത്തിറങ്ങിയതോടെ 2002ലെ കലാപ വാർത്ത വീണ്ടും മാദ്
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിട്ടും നരേന്ദ്ര മോദിയുടെ കയ്യിൽപറ്റിയ ആ രക്തക്കറ മായുന്നില്ല. ഗുജറാത്ത് കലാപത്തിന് പിന്നിലെ കരണങ്ങൾ നരേന്ദ്ര മോദിയുടേതാണെന്ന വിധത്തിൽ പുതിയ ആരോപണവുമായി ഗുജറാത്തിലെ പട്ടേൽ സമരക്കാർ രംഗത്തിറങ്ങിയതോടെ 2002ലെ കലാപ വാർത്ത വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഗുജറാത്തിൽ തന്റെ അപ്രമാദിത്തം ഉറപ്പിക്കാൻ വേണ്ടി നരേന്ദ്ര മോദി തന്നെയാണ് ഗോധ്ര കലാപം ആസൂത്രണം ചെയതതെന്നാണ് പട്ടേൽ നേതാക്കളുടെ ആരോപണം. ഉമ്മിദ് ഡോട്ട്‌കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2002ൽ ഗോധ്ര കലാപം ഉണ്ടായിരുന്നില്ലെങ്കിൽ മോദി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തില്ലായിരുന്നു എന്നാണ് പട്ടേൽ സമര നേതാക്കൾ പറയുന്നത്. ഗുജറാത്തിൽ സംവരണ പ്രക്ഷോഭം നടത്തുന്ന പട്ടേൽ നേതാക്കളായ രാഹുൽ ദേശായിയും ലാൽബായി പട്ടേലുമാണ് ഈ ആരോപണം ഉന്നയിച്ചത്. പട്ടേൽ സമരം ഗുജറാത്തിലെ സർക്കാറിന് വലിയ തലവേദനയാകുന്ന ഘട്ടത്തിലാണ് പുതിയ ആരോപണവുമായി പട്ടേൽ നേതാക്കൽ രംഗത്തെത്തിയത്.
'ബിജെപി അടിസ്ഥാനപരമായി ഒരു വർഗീയ പാർട്ടിയാണ്. മുസ്ലിംങ്ങളിൽ ഭയം ജനിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ പ്രത്യയശാസ്ത്രമെന്നും രാഹുൽ ദേശായി പറഞ്ഞു. ഗോധ്രയിൽ ഹിന്ദുക്കൾ ഒന്നിച്ചില്ലെങ്കിൽ മുസ്‌ലിംങ്ങൾ തങ്ങളെ അക്രമിക്കുമെന്നാണ് ബിജെപി പ്രചരിപ്പിച്ചത്. ട്രെയിൻ കത്തിച്ചവർ മുസ്‌ലിംങ്ങളാണോയെന്ന് ഉറപ്പില്ല. പക്ഷെ തെരഞ്ഞെടുപ്പ് ജയിക്കാനായി ബിജെപി മുൻകൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയതാണ് ഗോധ്ര സംഭവം. ദേശായി പറഞ്ഞു.
രാഹുൽ ദേശായി (പട്ടീദാർ അനാമത് ആന്ദോളൻ സമിതി കൺവീനർ, അഹമ്മദാബാദ്) ബിജെപിയുടെ പ്രചരണങ്ങൾ കാരണം ഒരു ഘട്ടത്തിൽ തങ്ങളും വർഗീയമായി ചിന്തിച്ചിരുന്നു. വഞ്ചിക്കപ്പെട്ടുവെന്നാണ് ഇപ്പോൾ തോന്നുന്നത്. മുസ്‌ലിംങ്ങൾ തങ്ങളെ അക്രമിക്കുമെന്ന് ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്. ഭയം ഇല്ലെങ്കിൽ ബിജെപി ഉണ്ടാക്കി കൊള്ളുമെന്നും ദേശായി പറഞ്ഞു.
പട്ടിദർ ആന്ദോളൻ സമിതിയിലെ മറ്റംഗങ്ങൾക്കും തന്റെ അഭിപ്രായത്തോട് യോജിക്കുമെന്നും രാഹുൽ ദേശായി പറഞ്ഞു. നേരത്തെ അവർ മുസ്‌ലിംങ്ങളെ വേട്ടയാടി ഇപ്പോൾ അവർ പട്ടേൽ സമുദായക്കാരെയാണ് വേട്ടയാടുന്നതെന്നും മറ്റാരു പട്ടേൽ നേതാവായ ലാൽജിഭായി പട്ടേൽ പറഞ്ഞു. രാജ്യത്ത് നക്‌സലുകൾ ഉണ്ടാകുന്നതിന് കാരണം ഇതൊക്കെയാണെന്നും ലാൽജിഭായി പറഞ്ഞു.

2002 ഫെബ്രുവരിയിൽ ഗോധ്ര റെയിൽവെ സ്‌റ്റേഷനിൽ വലിയ ജനക്കൂട്ടം സബർമതി എക്സ്‌പ്രസിന് തീവെക്കുകയും 59 പേർ കൊല്ലപ്പെടുകയും ചെയ്തു. അത് മുസ്‌ലിങ്ങളാണെന്ന് ആരോപണമുയർന്നതിനെ തുടർന്നായിരുന്നു ഗുജറാത്ത് കലാപം ആരംഭിച്ചത്. 31 മുസ്‌ലിംങ്ങൾ കേസിൽ പ്രതി ചേർക്കപ്പെട്ടു. ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയും മോദിയെ ഹിന്ദുത്വത്തിന്റെ രക്ഷകനയാ അവതരിക്കുകും ചെയ്ത സംഭവമാണ് ഗുജറാത്ത് കലാപം. ഈ കലാപത്തിന് ശേഷമാണ് മോദിയെ കൂടുതലായ ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുന്നത്.



