- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ പോകുന്നത് നരകത്തിൽ പോകുന്നതിന് തുല്യമെന്ന് മനോഹർ പരീക്കർ; ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനം പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും പരീക്കർ
ഹരിയാന: പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിൽ പോകുന്നതിന് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. ഇന്ത്യൻ സൈനികർ അഞ്ചു പാക് തീവ്രവാദികളെ പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചുവെന്നും മന്ത്രി പറഞ്ഞു. ഹരിയാനയിലെ റിവാരിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ചില സാഹചര്യങ്ങളിൽ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടിവരുന്നു. '' സ്വാതന്ത്ര്യദിനത്തിലും അതിർത്തിയിൽ നുഴഞ്ഞുകയറ്റമുണ്ടായി. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ 671 നുഴഞ്ഞുകയറ്റ ശ്രമങ്ങളും 738 ഭീകരാക്രമണങ്ങളുമാണ് ജമ്മുകശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്തത്. 2013 നും 2016 നുമിടക്ക് 141 ഭീകരരും 64 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരീക്കർ പറഞ്ഞു. ഏതെങ്കിലും രാജ്യം ആക്രമിക്കാൻ തുനിഞ്ഞാൽ ഇന്ത്യ വെറുതെ ഇരിക്കുമെന്ന് കരുതേണ്ട. ഓരോ ആക്രമണത്തിനും ഇന്ത്യൻ സൈനികർ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഇനിയും അത് തുടരും. പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ബലൂചിസ്ഥാനില
ഹരിയാന: പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിൽ പോകുന്നതിന് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. ഇന്ത്യൻ സൈനികർ അഞ്ചു പാക് തീവ്രവാദികളെ പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചുവെന്നും മന്ത്രി പറഞ്ഞു. ഹരിയാനയിലെ റിവാരിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ചില സാഹചര്യങ്ങളിൽ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടിവരുന്നു. '' സ്വാതന്ത്ര്യദിനത്തിലും അതിർത്തിയിൽ നുഴഞ്ഞുകയറ്റമുണ്ടായി.
കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ 671 നുഴഞ്ഞുകയറ്റ ശ്രമങ്ങളും 738 ഭീകരാക്രമണങ്ങളുമാണ് ജമ്മുകശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്തത്. 2013 നും 2016 നുമിടക്ക് 141 ഭീകരരും 64 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരീക്കർ പറഞ്ഞു.
ഏതെങ്കിലും രാജ്യം ആക്രമിക്കാൻ തുനിഞ്ഞാൽ ഇന്ത്യ വെറുതെ ഇരിക്കുമെന്ന് കരുതേണ്ട. ഓരോ ആക്രമണത്തിനും ഇന്ത്യൻ സൈനികർ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഇനിയും അത് തുടരും. പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനം പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും പരീക്കർ ആവശ്യപ്പെട്ടു
അതിനിടെ, സംഘർഷ വിഷയങ്ങളിൽ ചർച്ചക്കായി തിങ്കളാഴ്ച പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗദരി ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ക്ഷണിച്ചിരുന്നു.
ജൂലൈ എട്ടിന് കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് പാക്കിസ്ഥാനുമായുള്ള തുറന്ന പോരിന് തുടക്കം കുറിച്ചത്.



