സിംഗപ്പൂരിലെ ഓൺലൈൻ ടാക്‌സി സേവനമായ ഗോജേക്കും കോവിഡ് കാലത്ത് ഡ്രൈവർമാർക്ക് കൈത്താങ്ങാകുന്നു. മുമ്പ് ഗ്രാബ് ഡ്രൈവർമാർക്ക് വരുമാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1 ഡോളർ നിരക്ക് വർദ്ധിപ്പിച്ചിരുന്നെങ്കിൽ ഗോജേക്ക് കമ്പനിക്ക് നല്‌കേണ്ട കമ്മിഷൻ പകുതിയാക്കി കുറച്ചാണ് സഹായം നല്കുന്നത്. ഈ മാസം 21 മുതൽ 2022 വരെ ഡ്രൈവർമാരുടെ ക്മ്മീഷൻ തുക പകുതി വാങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് ഡ്രൈവർമാരുടെ വരുമാനം വർദ്ധിക്കാൻ കാരണമാകും.

ഇതിനർത്ഥം ഗോജെക് ഡ്രൈവർമാർക്ക് ഓരോ യാത്രയിൽ നിന്നും 90 ശതമാനം നിരക്ക് ഈടാക്കാം, നിലവിലെ 80 ശതമാനത്തിൽ നിന്നും.50 ശതമാനം ഡ്രൈവർമാരും മികച്ച വരുമാനത്തിനായി കുറഞ്ഞ സേവന ഫീസ് വേണമെന്ന് ആഗ്രഹിക്കുന്നതായി സർവ്വേയിൽ കണ്ടെത്തിയിരുന്നു.യാത്രക്കാരെ എടുക്കാൻ 3 കിലോമീറ്ററോ അതിൽ കൂടുതലോ ഓടിക്കേണ്ട ഡ്രൈവർമാർക്ക് 3 ഡോളർലനൽകാനും ഗോജെക് പരിഗണിക്കുന്നുണ്ട്,