- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ മമ്മൂക്കയുടെയും ലാലിന്റെയും മക്കളെ പോലെ ഒരു ശ്രമം; പൊലീസ് വേഷത്തിലെത്തിയാലും സന്തോഷം; ചെറുപ്പത്തിൽ അവൻ കൊച്ചുചാക്കോച്ചിയാകുമായിരുന്നു; മകൻ നായകനാകുമ്പോൾ സുരേഷ്‌ഗോപിയുടെ സ്വപ്നങ്ങളിങ്ങനെ
മക്കൾ രാഷ്ട്രീയം എന്നത് വലിയ വിമർശനങ്ങൾ ഉയർത്താറുങ്കെിലും കലാരംഗത്ത് അത് മറ്റൊരു തരത്തിൽ അംഗീകരിക്കപ്പെടുകയായിരുന്നു. ഈ ന്യൂജനറേഷൻ കാലത്ത് മലയാള സിനിമയിൽ പ്രധാന സ്ഥാനത്തൊക്കെ ഇന്ന് ഇരിക്കുന്നത് മക്കൾ സിനിമാക്കാരാണ്. അഭിനയം മാത്രമല്ല, സംവിധാനം അടക്കമുള്ള സൃഷ്ടിപരമായ സംഭാവനകൾ ഏറെ നൽകേണ്ട മേഖലകളിലും മക്കൾ സിനിമാക്കാരുടെ അതിപ്
മക്കൾ രാഷ്ട്രീയം എന്നത് വലിയ വിമർശനങ്ങൾ ഉയർത്താറുങ്കെിലും കലാരംഗത്ത് അത് മറ്റൊരു തരത്തിൽ അംഗീകരിക്കപ്പെടുകയായിരുന്നു. ഈ ന്യൂജനറേഷൻ കാലത്ത് മലയാള സിനിമയിൽ പ്രധാന സ്ഥാനത്തൊക്കെ ഇന്ന് ഇരിക്കുന്നത് മക്കൾ സിനിമാക്കാരാണ്. അഭിനയം മാത്രമല്ല, സംവിധാനം അടക്കമുള്ള സൃഷ്ടിപരമായ സംഭാവനകൾ ഏറെ നൽകേണ്ട മേഖലകളിലും മക്കൾ സിനിമാക്കാരുടെ അതിപ്രസരം കാണാം. അഭിനയത്തിൽ അത് കുറച്ച് കൂടുതലാണെന്ന് മാത്രം.
സൂപ്പർതാരങ്ങളുടെ മക്കളും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ പ്രധാന നായകനായി മാറിക്കഴിഞ്ഞു. മോഹൻലാലിന്റെ മകൻ പ്രണവാണെങ്കിൽ സംവിധാനരംഗത്ത് പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇതാ സുരേഷ്‌ഗോപിയുടെ മകൻ ഗോകുലും സിനിമാഭിനയത്തിലേക്ക് കടക്കുകയാണ്. മുത്തുഗവു എന്ന സിനിമയിലൂടെ ഗോകുൽ ബിഗ് സ്‌ക്രീനിൽ മൽസരത്തിനിറങ്ങുമ്പോൾ അച്ഛൻ സുരേഷ്‌ഗോപിക്ക് സ്വപ്‌നങ്ങളേറെയാണ്.
ഗോകുലിന്റെ അഭിനയം കാണാൻ സെറ്റിൽ കറങ്ങുകയാണ് കഴിഞ്ഞ ചില ദിവസങ്ങളിൽ സുരേഷ്‌ഗോപിയും അമ്മ രാധികാസുരേഷും. മകൻ മികച്ച അഭിനേതാവായി പേരെടുത്താൽ വലിയ സന്തോഷമുണ്ടെന്ന് സുരേഷ്‌ഗോപി പറഞ്ഞു. അതേ സമയം പഠിത്തത്തിൽ ഉയർന്ന നിലയിലെത്തണം എന്നതാണ് ആദ്യ ആഗ്രഹം. മികച്ച ഏതെങ്കിലും ബിരുദമെടുത്തതിന് ശേഷം സിനിമയിൽ മുഴുവൻ സമയം ഏർപ്പെടുന്നതിനോടാണ എനിക്ക് യോജിപ്പ്. ഞാൻ അങ്ങനെയാണ് സിനിമയിലെത്തിയത്. എന്തായാലും ആദ്യ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ മികച്ച ചിരിയുണർത്തിയെന്നും ഗോകുലല്ല, കഥയാണ് ഈ സിനിമയിൽ പ്രധാനമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
എനിക്ക് മുമ്പേ എത്തിയ മമ്മൂക്കയുടെയും ലാലിന്റെയും മക്കൾ സിനിമാരംഗത്ത് പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സുഹൃത്തുക്കളിൽ നിന്ന് നല്ല പിന്തുണയുണ്ട്. മകൻ പൊലീസ് വേഷം കെട്ടുമോ എന്ന ചോദ്യത്തിന് പൊലീസ് വേഷം കെട്ടിയാലും നല്ലതാണെങ്കിൽ സന്തോഷം എന്ന മറുപടിയാണ് ആക്ഷൻ ഹീറോ നൽകിയത്.
എല്ലാ പഴയകാലതാരങ്ങളുടെയും സ്വപ്‌നത്തിലുണ്ടാകും മക്കളുടെ അഭിനയത്തെ കുറിച്ച്. എന്നാൽ അത് ആഗ്രഹിക്കുകയും നടപ്പാക്കുകയും ചെയ്യാൻ കഴിയുമോ എന്നതാണ് കാര്യം. ഒരുപാട് പഠിച്ചിട്ടും ഞാൻ സിനിമയിൽ അവശേഷിച്ചു. അവനും അതുപോലെ ആകാൻ ദൈവാനുഗ്രഹമുണ്ടാകുമെന്നാണ് സ്വപ്നം. അച്ഛന്റെ മികച്ച കഥാപാത്രങ്ങളെയെല്ലാം അവനിഷ്ടമാണെങ്കിലും ലേലത്തിലെ ചാക്കോച്ചിയോട് ഒരു പ്രത്യേക താൽപര്യം അവനുണ്ട്. കുഞ്ഞായിരുന്നപ്പോൾ ഞാൻ ചാക്കോച്ചിയാണെന്ന് പറഞ്ഞ് വീ്ട്ടിലുടെ ഓടിക്കളിക്കുമായിരുന്നു. അപ്പോ ഞങ്ങൾ അവനെ വിളിച്ചിരുന്നതുകൊച്ചുചാക്കോച്ചിയെന്നായിരുന്നു. കൊച്ചുചാക്കോച്ചിയെന്ന വിളികേൾക്കുമ്പോൾ അവൻ ഓടിവരുമായിരുന്നു. മാത്രമല്ല, അവന് ആ വിളി കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു.
വിപിൻ ദാസ് സംവിധാനം ചെയ്യുന്ന മുത്തുഗവു എന്ന സിനിമയിലെ കഥാപാത്രം സുരേഷ്‌ഗോപിയുടെ മകനെന്ന നിലയിലല്ല, ഫ്ളാക്‌സിബിളായ ഒരു ആക്ടർ എന്ന നിലയിൽ ഗോകുലിന് ചേരും. മികച്ചൊരു ചിരിപ്പടമായിട്ടാണ് ഞാൻ കാണുന്നത്. അങ്ങനെ തന്നെയാകും പ്രേക്ഷകരും കാണുക. വിപിൻദാസ് എന്ന സിനിമാപ്രവർത്തകന്റെ കൈയൊപ്പാണ് ഈ സിനിമയിലുടനീളം ഉള്ളത്. നടൻ മുരളിമേനോനാണ് അവനെ അഭിനയം പഠിപ്പിച്ചത്. അപ്പോൾ അവൻ നല്ല താൽപര്യം കാണിച്ചിരുന്നു.
ഉപദേശമൊന്നും സുരേഷ്‌ഗോപി മകന് കൊടുക്കാനില്ല. അവർ അവരുടെ വഴിയേ തന്നെ സഞ്ചരിക്കണം എന്നതാണ് നയം. അതിനായുള്ള പൂർണ പിന്തുണകൊടുക്കുകയാണ് ചെയ്യുന്നത്. നമ്മൾ ഒരു ഗൈഡിങ് ഫാക്ടർ ആകരുത്. അവർ വഴി തെരഞ്ഞെടുക്കുമ്പോൾ അതിന് അനുയോജ്യമായ പിന്തുണ കൊടുക്കണം. മകന് പരിശീലനം കൊടുത്ത മുരളീമേനോനും അതുതന്നെയാണ് പറഞ്ഞത്. സുരേഷ്‌ഗോപി സുരേഷ്‌ഗോപിയുടെ വഴിയേ, അവൻ അവന്റെ വഴിയേ. അങ്ങനെ സഞ്ചരിക്കട്ടെ. നമ്മൾ അതിന് ആവശ്യമായ പിന്തുണകൊടുക്കു. അത്ര തന്നെ. ഇനി ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് സുരേഷ്‌ഗോപിയും രാധികയും കുടുംബവും.
മുകേഷ്, ഇന്ദ്രൻസ്, അജുവർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മികച്ച താരനിര തന്നെ മുത്തുഗവുവിൽ അഭിനയിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സാന്ദ്രാതോമസും വിജയ് ബാബുവും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.