- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരുപതാം' നൂറ്റാണ്ടിൽ അച്ഛന്മാർ കൈകോർത്തപ്പോൾ 'ഇരുപത്തിയൊന്നിൽ' കൈ ചേർത്തുപിടിച്ച് മക്കൾ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും; വാർത്ത ഫെയ്സ് ബുക്കിൽ സ്ഥിരീകരിച്ച് ഗോഗുൽ
തിരുവനന്തപുരം; ഇരുപതാം നൂറ്റാണ്ടിൽ അച്ഛന്മാർ ഒന്നിച്ചതിന് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ മക്കൾ ഒരുമിക്കുന്നു.ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടിയിലാണ്. സിനിമയിൽ സുരേഷ് ഗോപിയുടെ മകൻ ഗോഗുൽ സുരേഷും അഭിനയിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. മോഹൻലാൽ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വൻവിജയമാണ് നേടിയത്. അതിൽ മോഹൻലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാൽ ചേക്കേറിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും എത്തുന്നു എന്നതാണ് പുതിയ വിവരം. ഗോകുൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ലേലത്തിലെയും വാഴുന്നോരിലെയും സുരേഷ്ഗോപി കഥാപാത്രങ്ങളെ ഓർമപ്പെടുത്തുന്ന ഗെറ്റപ്പിലുള്ള ചിത്രവും ഗോകുൽ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പർ താര പുത്രന്
തിരുവനന്തപുരം; ഇരുപതാം നൂറ്റാണ്ടിൽ അച്ഛന്മാർ ഒന്നിച്ചതിന് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ മക്കൾ ഒരുമിക്കുന്നു.ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടിയിലാണ്. സിനിമയിൽ സുരേഷ് ഗോപിയുടെ മകൻ ഗോഗുൽ സുരേഷും അഭിനയിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്.
മോഹൻലാൽ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വൻവിജയമാണ് നേടിയത്. അതിൽ മോഹൻലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാൽ ചേക്കേറിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും എത്തുന്നു എന്നതാണ് പുതിയ വിവരം. ഗോകുൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ലേലത്തിലെയും വാഴുന്നോരിലെയും സുരേഷ്ഗോപി കഥാപാത്രങ്ങളെ ഓർമപ്പെടുത്തുന്ന ഗെറ്റപ്പിലുള്ള ചിത്രവും ഗോകുൽ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പർ താര പുത്രന്മാർ അണിനിരക്കുന്ന ഈ ചിത്രം ആരാധകർക്കിടയിലും ഏറെ ആവേശം ഉണർത്തിയിരിക്കുകയാണ്. വമ്പൻ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റർ ഹെയ്നാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമ്മിക്കുന്നത്.
ചിത്രത്തിൽ ഒരു സർഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നതെന്നാണ് റിപ്പോർട്ട്. തന്റെ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കാനായി പ്രണവ് ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ചിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സർഫിങ് തന്ത്രങ്ങൾ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂർത്തിയാവുക. പുതുമുഖ നടി റേച്ചൽ ആണ് ഈ ചിത്രത്തിൽ പ്രണവിന് നായികയായെത്തുന്നത്.