- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വ്യത്യാസമുണ്ട്, ''ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,''; സുരേഷ് ഗോപിയെ അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി ഗോകുൽ സുരേഷ്; വ്യക്തിയുടെ പരിഹാസം സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെക്കുറിച്ച്
തിരുവനന്തപുരം: കട്ടിയുള്ള നീണ്ടുവളർന്ന താടിയുമായുള്ള സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.സ്പീക്കര് വെങ്കയ്യനായിഡു ഇത് മാസ്‌കാണോ എ്ന്നു ചോദിച്ചതും അല്ല പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണെന്നുള്ള മറുപടിയും സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.സുരേഷ് ഗോപിയുടെ ഈ ലുക്ക് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇപ്പോൾ.ലുക്കിനെ കളിയാക്കി ഒരു വ്യക്തിയിട്ട കമന്റിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഇട്ട മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും നൽകിയായിരുന്നു അയാളുടെ പോസ്റ്റ്.ഉടൻ തന്നെ ഗോകുൽ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു.രണ്ടു വ്യത്യാസമുണ്ട്. ''ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,'' എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.
ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈറലായി ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.മറുപടിയെ അനുകൂലിച്ചാണ് ഭൂരിഭാഗം പേരും കമന്റുകൾ ഇട്ടിരിക്കുന്നത്.