- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാട്ടിൽ രാഘവൻ എന്നൊരാളുണ്ട്; എല്ലാവരേയും തെറി പറയും; അതുകൊണ്ട് രാവിലെ ചിലർ പത്ത് രൂപ രാഘവന് കൊടുക്കും; പിന്നെ അവരെ കുറിച്ച് നല്ലതേ പറയൂ; എസ് എൻ ഡി പിയിൽ വെള്ളപ്പള്ളി നടത്തുന്നതും ഇതു തന്നെ; സർക്കാരിന്റെ പിന്തുണയോടെ ശുദ്ധീകരണം; ഗുരുദേവ ദർശനം എല്ലാത്തിനും കരുത്ത്; ഗോകുലം ഗോപാലൻ പോരാട്ടം പറയുമ്പോൾ
തിരുവനന്തപുരം: ഗുരുദേവ ദർശനമാണ് ഗോകുലം ഗോപാലന്റെ ഏറ്റവും വലിയ കരുത്ത്. എസ് എൻ ഡി പി യോഗത്തിൽ ഗുരുദേവ ദർശനം എത്തിക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യവും. എസ് എൻ ഡി പി യോഗത്തെ എങ്ങനെ അധാർമികമായി വെള്ളാപ്പള്ളി നടേശൻ ഭരിക്കുന്നുവെന്ന് ഗോകുലം ഗോപാലന് അറിയാം. ജനാധിപത്യത്തെ അട്ടിമറിച്ചുള്ള ഏകാധിപത്യം. ഇതിനെ തർക്കാക്കാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടെയുണ്ടാകുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ.
രാഷ്ട്രീത്തിലേക്ക് താനില്ലെന്ന് പറയുന്ന ഗോകുലം ചാറിറ്റിയിലൂടെ പബ്ലിസിറ്റിയും ആഗ്രഹിക്കുന്നില്ല. പിണറായി വിജയനെ ജേഷ്ഠ സഹോദരനും രാഷ്ട്രീയ ഗുരുവുമായി കരുതുന്ന ഗോകുലം അദ്ദേഹത്തെ മികച്ച മുഖ്യമന്ത്രിയായും കരുതുന്നു. മറുനാടനുമായി എസ് എൻ ഡി പിയിലെ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി ഗോകുലം ഗോപാലൻ സംസാരിച്ചു; അഭിമുഖത്തിലെ പ്രസക്ത ഭാഗത്തിലേക്ക്
വടകരയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു; രാജ്യസഭാ എംപി പോലും ആകേണ്ട
താനും ഒരു രാഷ്ട്രീയക്കാരനാണ്. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോട് താൽപ്പര്യമില്ല. വടകരയിൽ നാണു മാഷിന് സുഖമില്ലാത്തതു കൊണ്ട് മുമ്പൊരിക്കൽ മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിരസിച്ചു. വടകര എന്റെ നാടാണ്. ആവശ്യപ്പെടുന്നതെല്ലാം ചെയ്തും കൊടുക്കും. പക്ഷേ എല്ലായിടത്തും കച്ചവടമുള്ള തനിക്ക് വടകരയിലേക്ക് മാത്രമായി ഒതുങ്ങാനാവില്ല. രാജ്യസഭയിൽ അംഗമാക്കാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയും-ഇതാണ് ഗോകുലം ഗോപാന്റെ രാഷ്ട്രീയം.
കേന്ദ്രമന്ത്രിയാക്കാമെന്ന് മോദി പറഞ്ഞാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മന്ത്രിമാർ പോലും പലർക്കും ജോലി നൽകാൻ എന്നോട് ആവശ്യപ്പെടാറുണ്ട്. അങ്ങനെ അവർ പറയുന്നത് പോലും ചെയ്തു കൊടുക്കുന്ന താൻ എന്തിന് മന്ത്രിയാകണം. എംഎൽഎയാകാനും എംപിയാകാനും എല്ലാം മത്സരിക്കാൻ കഴിയുമായിരുന്നിട്ടും ചെയ്തില്ല. മന്ത്രിയാകാനായിരുന്നുവെങ്കിൽ അങ്ങനെ മുമ്പോട്ട് പോകാൻ കഴിയുമായിരുന്നുവെന്നും ഗോകുലം ഗോപാലൻ പറയുന്നു.
ചാരിറ്റിയും ഗോകുലം ഗ്രൂപ്പ് ചെയ്യാറുണ്ട്. എന്നാൽ അത് പരസ്യം ചെയ്യാറില്ല. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജിലും ഇങ്ങനെ പഠിക്കുന്നവരുണ്ട്. മെഡിക്കൽ കോളേജിൽ 160 അശരണർ താമസിക്കുന്നു. ഇവർക്ക് ഭക്ഷണവും മറ്റ് സൗകര്യവം ഒരുക്കുന്നു. കുറേ അധികം പേർക്ക് 300മുതൽ 400 രൂപവരെ നൽകുന്ന ആശ്രയ പദ്ധതിയും ഉണ്ട്. ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സ്‌കൂളിൽ സൗജന്യ പഠനവും നൽകുന്നു. ഇതാണ് ചാരിറ്റി.
അടുത്ത കാലത്ത് ആലപ്പുഴയിൽ ഒരാൾക്ക് വീടു വച്ചു നൽകി. അത് ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ വേണ്ടെന്ന് പറഞ്ഞ് പിന്മാറി. ചാരിറ്റിക്ക് പരസ്യം താൻ അഗ്രഹിക്കുന്നില്ലെന്ന് ഗോകുലം ഗോപാലൻ പറയുന്നു.
എസ് എൻ ഡി പിയെ ശുദ്ധീകരിക്കും
എസ് എൻഡിപിയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. അമ്മയിൽ നിന്നാണ് ഗുരുദേവനെ അടുത്തറിയുന്നത്. അമ്മയുടെ പ്രതിധ്വനിയാണ് ഗുരുദേവൻ. അതൊരു ദൈവ ശക്തിയാണ്. മനസ്സുരുകി പ്രാർത്ഥിച്ചാൽ കേൾക്കുന്ന ഈശ്വരൻ. മലബാറിലെ തീയ്യർക്ക് ഗുരുദേവനെ കുറിച്ച് അടുത്തറിയില്ല. കാരണം മലബാറിനെ സ്വാതന്ത്ര്യത്തിന് മുമ്പ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണ്. അവിടെ സമുദായത്തിന്റെ പേരിൽ വലിയ വേർതിരിവുണ്ടായിരുന്നില്ല. എന്നാൽ തെക്ക് അതായിരുന്നില്ല സ്ഥിതി.
രാജാവ് സവർണ്ണർക്കൊപ്പം നിന്ന് അടിച്ചമർത്തി. ഡോ പൽപുവിന് ജോലി പോലും നിഷേധിച്ചു. ഇതെല്ലാം ഗുരുദേവനിലൂടെ മറികടന്നു. ഈ കഥകളെല്ലാം അമ്മ മനസ്സിലാക്കിയിരുന്നു. അമ്മയിൽ നിന്ന് ഗുരുദേവനെ അടുത്തറിഞ്ഞു.വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ സാമൂഹിക പരിഷ്‌കരണം സാധ്യമാകൂവെന്നും തിരിച്ചറിഞ്ഞു. തെക്കു താമസിക്കുന്ന ബന്ധുക്കളും യാത്രകളുമെല്ലാം ഗുരുദേവനുമായി അടുപ്പിച്ചു. അങ്ങനെ ഗുരുദേവ ദർശനം അടുത്തറിഞ്ഞു.
കോയമ്പത്തൂരിലെ ഒരു മീറ്റിങ്ങിലാണ് വെള്ളപ്പാള്ളി നടേശനെ ആദ്യമായി കാണുന്നത്. അന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളിയെ കണ്ടിട്ടില്ല. കോയമ്പത്തൂർ യോഗത്തിന് താമസിച്ചെത്തിയ തനിക്ക് വെള്ളാപ്പള്ളി വേദിയിലുണ്ടെങ്കിലും തിരിച്ചറിയാനായില്ല. അങ്ങനെ നേതൃത്വത്തെ കുറേ വിമർശനത്തോടെ കണ്ട് പ്രസംഗിച്ചു. അതു കഴിഞ്ഞ് എല്ലാത്തിനും വെള്ളപ്പള്ളി മറുപടി നൽകി. അപ്പോഴാണ് താൻ വെള്ളാപ്പള്ളി ആരെന്ന് മനസ്സിലാക്കുന്നത്.
പിന്നീട് സൗഹൃദത്തിലായി. ശ്രീനാരായണ ഗ്ലോബൽ മീറ്റിങ് എന്ന ആശയം അവതരിപ്പിച്ചു. വെള്ളാപ്പള്ളി ചെയർമാനായി. താൻ വർക്കിങ് ചെയർമാനും. എല്ലാ ചെലവും താൻ നോക്കി. വരവ് വെള്ളാപ്പള്ളിയും കൊണ്ടു പോയി. ഗോപാലൻ പേരുണ്ടാക്കിയല്ലോ എന്നായിരുന്നു വെള്ളപ്പാള്ളിയുടെ പ്രതികരണം. പിന്നെ പതുക്കെ തന്നെ അകറ്റി. ഒന്നിലും അടുപ്പിക്കാതെയുമായി-ഗോപാലൻ പറയുന്നു.
വഴി തെറ്റിയ വെള്ളാപ്പള്ളി!
ഈഴവ സമുദായം ദൈവ തുല്യനായി കണ്ടു വരുന്ന വെള്ളാപ്പള്ളി ഇതാ കടന്നു വരുന്നു എന്ന് ഞാൻ പ്രസംഗിച്ചിട്ടുണ്ട്. നല്ലൊരു അഡ്‌മിനിസ്‌ട്രേറ്ററാണ് വെള്ളാപ്പള്ളി. തന്ത്രങ്ങളുള്ള മിടുക്കൻ. എന്നാൽ ലക്ഷ്യം തെറ്റിപോയി. സമ്പത്തിനോട് താൽപ്പര്യമായി എന്നും ഗോകുലം അഭിപ്രായപ്പെടുന്നു. സാധാരണ സമുദായക്കാർ അനുഭവിക്കേണ്ടതെല്ലാം ഇന്ന് വെള്ളാപ്പള്ളി അനുഭവിക്കുന്നു.
സ്‌കൂളിലും കോളേജിലും അഡ്‌മിഷന് പണം കൊടുക്കണം. ലക്ച്ചറർ പോസ്റ്റിനും പണം കൊടുക്കണം. എന്നാൽ രസീത് നൽകില്ല. അതുകൊണ്ട് ഈ പണമൊന്നും സമുദായത്തിന് കിട്ടുന്നുമില്ല. വസ്തുക്കൾ പോലും വിറ്റു. പ്രമാണത്തിലെ പണം എസ് എൻ ട്രസ്റ്റിനും എസ് എൻ ഡി പിക്കും കൊടുക്കും. ബാക്കി പണം തട്ടിയെടുക്കും. തലശ്ശേരിയിലെ വസ്തു കച്ചവടം താൻ ഇടപെട്ട് നിർത്തിച്ചു. കൊല്ലത്ത് ഒന്നരയേക്കർ വസ്തു 25 കൊല്ലത്തേക്ക് പാട്ടത്തിന് കൊടുത്തു. ഡീൽ നടന്നത് ഗൾഫിലും.
എസ് എൻ ഡി പിയിൽ ജനാധിപത്യം ഇല്ല. അധികാരം ദുരുപയോഗം ചെയ്ത് എല്ലാവരെയും
ഭയപ്പെടുത്തുന്നു. തനിക്ക് വോട്ട് ചെയ്യുന്നവർ മാത്രമേ ശാഖയിൽ നിന്ന് ജയിക്കാവൂവെന്ന് വെള്ളാപ്പള്ളി നിർബന്ധം പിടിക്കുന്നു. ചോദ്യം ചെയ്യുന്നവരെ എല്ലാം പുറത്താക്കും. തന്നെ ആറു കൊല്ലത്തേക്ക് എസ് എൻ ഡി പിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. സത്യസന്ധമായ ഇലക്ഷൻ നടക്കണം. അതിന് വേണ്ടി നിയമ പോരാട്ടം നടത്തുന്നു. ഇപ്പോഴത്തെ ഡയറക്ടർമാരെല്ലാം കമ്പനി നിയമ പ്രകാരം അയോഗ്യരാണ്. അത് കോടതി അംഗീകരിച്ചു.
ദുഷ്ടന്മാർ പനപോലെ വളരും. പക്ഷേ അത് എന്നും നിലനിൽക്കില്ല. വെള്ളാപ്പള്ളി മിടുക്കനാണ്. ദുഷ്‌കർമ്മം മാത്രം ഒഴിവാക്കിയാൽ മതി. അതിന് തയ്യാറല്ല. അതുകൊണ്ട് തന്നെ ഗുരുദേവ ദർശനത്തിലൂടെയുള്ള ഭരണം കൊണ്ടു വരാൻ പ്രയത്‌നിക്കും.
പണം കൊടുക്കുന്നവരെ മാത്രം തെറി പറയാത്ത രാഘവേട്ടൻ!
നാട്ടിൽ രാഘവൻ എന്നൊരാളുണ്ട്. എല്ലാവരേയും തെറി പറയും. അതുകൊണ്ട് രാവിലെ ആളുകൾ പത്ത് രൂപ രാഘവന് കൊടുക്കും. പിന്നെ തെറിപറയില്ല. നല്ലതേ പറയൂ. ഇതു പോലെയാണ് എസ് എൻ ഡി പിയിലെ കാര്യങ്ങൾ. തെറികേൾക്കാൻ ആഗ്രഹമില്ലാത്തവർ ഒന്നിനേയും ചോദ്യം ചെയ്യുന്നില്ല. അതാണ് നടക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറയുന്നു.
അജ്ഞതയാണ് എല്ലാത്തിനും കാരണം. മഹേഷിന്റെ മരണം. അത് ആത്മഹത്യയാണ്. കൊലപാതകമെന്ന് ഞാൻ പറയില്ല. എന്നാൽ അത്മഹത്യയ്ക്ക് കാരണം വെള്ളാപ്പള്ളിയുമായുള്ള പ്രശ്‌നമാണ്. നിഴൽ പോലെ കൂടെ നിന്നു. അവസാനം എല്ലാം മഹേഷിന്റെ തലയിലാക്കി. അയാൾക്കും കുടുംബമുണ്ട്. ജീവിക്കേണ്ടേ....-ഗോകുലം ഗോപാലൻ ചോദിക്കുന്നു. സ്വാമി ശാശ്വതീകാന്ദയുടേതും കൊലപാതകമാണെന്ന് ആരോപിക്കില്ല. എന്നാൽ സ്വാമിയെ കൊണ്ട് വെള്ളാപ്പള്ളിക്ക് ധാരാളം പ്രശ്‌നമുണ്ടായിട്ടുണ്ട്.
പാലായിലെ സന്തോഷ് കുമാർ അടക്കം ഇപ്പോൾ മാറ്റി പറയുന്നു. എല്ലാം സഹിച്ചുള്ള പൊട്ടിത്തെറികളാണ് ഇത്. സുഭാഷ് വാസു. സികെ വിദ്യാസാഗർ. കെ ഗോപിനാഥ്, ബിജു രമേഷ് എല്ലാവരും ആഗ്രഹിക്കുന്നത് എസ് എൻ ഡി പിയിൽ ജനാധിപത്യം മാത്രമാണ്.
വേണ്ടത് സർക്കാരിന്റെ പിന്തുണ
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് അനുകൂലമാണെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിക്ക് സത്യം അറിയാം. വെള്ളാപ്പള്ളിയുടെ പ്രവർത്തികളെ പൂർണ്ണമായും പിന്തുണയ്ക്കില്ല. മാനസിക പിന്തുണ ഞങ്ങൾക്കാണ്. സർ്ക്കാരും പൊലീസും സഹായം ചെയ്താൽ എസ് എൻ ഡി പിയിൽ ജനാധിപത്യം തിരിച്ചെത്തും-ഗോകുലം ഗോപാലൻ പറയുന്നു.
മറുനാടന് ഡെസ്ക്