കൊച്ചി: എസ്എൻഡിപിയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമഗ്രാധിപത്യം തന്നെയാണ് കാലങ്ങളായി നിലനിൽക്കുന്നത്. അത് രാഷ്ട്രീയമായി കരുത്താർജ്ജിക്കുകയും ചെയ്തു. ഇതോടെ ഇതിന് ബദലായി തുടങ്ങിയ സംഘടനകളെല്ലാം പാതിവഴിയിൽ പ്രവർത്തനം നിർത്തി പിരിഞ്ഞു പോയ അവസ്ഥയിലായി. ഒരുകാലത്ത് എസ്എൻഡിപിക്കൊപ്പം പ്രവർത്തിച്ചിരുന്ന ഗോകുലം ഗോപാലൻ ശ്രീനാരായണ ധർമ്മവേദി രൂപീകരിച്ച പ്രവർത്തനം തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇപ്പോൾ മറ്റൊരു സംഘടനയുമായി ചേർന്ന് ഒരുമിച്ച് നിന്ന് വെള്ളാപ്പള്ളിക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കയാണ് ഇക്കൂട്ടർ.

ശ്രീനാരായണ ധർമവേദിയും ലയിച്ച് ശ്രീനാരായണ സഹോദര ധർമവേദി എന്ന പേരിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ലയനസമ്മേളനം 20നു സംഘടിപ്പിക്കും. കേരളത്തെ പുരോഗമന പാതയിലേക്കു നയിച്ച ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അപചയത്തിൽ മനംനൊന്താണു പുതിയ സംഘടനയ്ക്കു രൂപം നൽകിയതെന്ന് എം.കെ. സാനു പറഞ്ഞു.