- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ലീഗിൽ കേരളത്തിന് സീസണിലെ ആദ്യ ജയം; ഗോകുലം എഫ്സ് ഷില്ലോങ് ലജോങിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളിന്; ജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ മൂന്നാമത്
കോഴിക്കോട്: ഐ-ലീഗ് സീസണിൽ ആദ്യ വിജയം സ്വന്തമാക്കി കേരളത്തിന്റ ഗോകുലം എഫ്.സി. ഷില്ലോങ് ലജോങ്ങിനെ കോഴിക്കോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. 43-ാം മിനിറ്റിൽ ഗനിയിലൂടെ ലീഡെടുത്ത ഗോകുലത്തിന്റെ അടുത്ത ഗോൾ 56-ാം മിനിറ്റിലെത്തി. അന്റോണിയോ ജെർമനാണ് ലക്ഷ്യം കണ്ടത്. 66-ാം മിനിറ്റിൽ രാജേഷിലൂടെ ഗോകുലം ലീഡ് മൂന്നാക്കി ഉയർത്തി. ഗനിയുടെ ക്രോസിൽ നിന്നായിരുന്നു രാജേഷിന്റെ ഗോൾ.പിന്നീട് 78-ാം മിനിറ്റിൽ ഷില്ലോങ് ഒരു ഗോൾ തിരിച്ചടിച്ചു. ബുവാമായിരുന്നു ഗോൾ സ്‌കോറർ. ഇഞ്ചുറി ടൈമിൽ ഗുറംങ്ങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഷില്ലോങ് മത്സരം പൂർത്തിയാക്കിയത്.വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്കുയർന്നു. രണ്ട് സമനിലയും ഒരു തോൽവിയുമായിരുന്നു ഗോകുലത്തിന്റെ സീസണിലെ ഇതുവരെയുള്ള പ്രകടനം