- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ലീഗിൽ ഗോകുലത്തിന് തോൽവി; ഈസ്റ്റ് ബംഗാളിനോട് കീഴടങ്ങിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ഒമ്പത് പോയിന്റുമായി ഗോകുലം ലീഗിൽ ഏഴാമത്; അസിസ്റ്റും ഗോളുമായി ബംഗാളിനായി തിളങ്ങിയത് തിരുവനന്തപുരം സ്വദേശി ജോബി ജസ്റ്റിൻ
ചർച്ചിലിനോട് സമനിലവഴങ്ങിയെത്തിയ ഗോകുലം കേരള എഫ് സിക്ക് ഐ ലീഗിലെ അടുത്ത മത്സരത്തിൽ പരാജയം. ഈസ്റ്റ് ബംഗാളിനോട് അവരുടെ തട്ടകത്തിലാണ് ഗോകുലം കീഴടങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇതോടെ ഈസ്റ്റ് ബംഗാൾ ഗോകുലത്തെ മറികടന്ന് പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ബംഗ്ലാളിനായി മികച്ച കളി പുറത്തെടുത്തത് തിരുലനന്തപുരം വെട്ടുകാട് സ്വദേശിയായ ജോബി ജസ്റ്റിനായിരുന്നു. കളിയുടെ നാലാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ജോബി ജസ്റ്റിൻ നൽകിയ പാസ് ബ്രാണ്ടൻ വലയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ പത്ത് മിനിറ്റുകൾക്കപ്പുറം ഈസ്റ്റ് ബംഗാൾ ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ വല കുലുക്കിയത് ജോബി തന്നെയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിക്ക് ഇറങ്ങിയ ഈസ്റ്റ് ബംഗാൾ കളിയിൽ ആധിപത്യം തുടർന്നു. എന്നാൽ 57-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ സാബ കേരളത്തിനായി ഗോൾ കണ്ടെത്തി. ഇതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ ഗോകുലത്തിനുണ്ടായെങ്കിലും പിന്നീട് ഒരിക്കലു
ചർച്ചിലിനോട് സമനിലവഴങ്ങിയെത്തിയ ഗോകുലം കേരള എഫ് സിക്ക് ഐ ലീഗിലെ അടുത്ത മത്സരത്തിൽ പരാജയം. ഈസ്റ്റ് ബംഗാളിനോട് അവരുടെ തട്ടകത്തിലാണ് ഗോകുലം കീഴടങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇതോടെ ഈസ്റ്റ് ബംഗാൾ ഗോകുലത്തെ മറികടന്ന് പോയിന്റ് പട്ടികയിൽ മുന്നിലെത്തി.
ബംഗ്ലാളിനായി മികച്ച കളി പുറത്തെടുത്തത് തിരുലനന്തപുരം വെട്ടുകാട് സ്വദേശിയായ ജോബി ജസ്റ്റിനായിരുന്നു. കളിയുടെ നാലാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ജോബി ജസ്റ്റിൻ നൽകിയ പാസ് ബ്രാണ്ടൻ വലയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ പത്ത് മിനിറ്റുകൾക്കപ്പുറം ഈസ്റ്റ് ബംഗാൾ ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ വല കുലുക്കിയത് ജോബി തന്നെയായിരുന്നു.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിക്ക് ഇറങ്ങിയ ഈസ്റ്റ് ബംഗാൾ കളിയിൽ ആധിപത്യം തുടർന്നു. എന്നാൽ 57-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ സാബ കേരളത്തിനായി ഗോൾ കണ്ടെത്തി. ഇതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ ഗോകുലത്തിനുണ്ടായെങ്കിലും പിന്നീട് ഒരിക്കലും ബംഗാൾ വല ചലിപ്പിക്കാൻ കേരളത്തിനായില്ല.
ലാൽറാംചുല്ലോവ 82-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ പട്ടിക പൂർത്തിയാക്കി. ഈസ്റ്റ് ബംഗാളിന്റെ സീസണിലെ മൂന്നാം ജയം. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയുമുള്ള ഈസ്റ്റ് ബംഗാൾ ഒമ്പത് പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഒമ്പത് പോയിന്റ് തന്നെ ഗോകുലത്തിനും ഉണ്ടെങ്കിലും പട്ടികയിൽ ഏഴാം സ്ഥാനത്താണ് ക്ലബ്ബ്.