ഭുവനേശ്വർ: കോടികളുടെ താരങ്ങളെ ടീമിലെത്തിച്ച് ഇന്ത്യൻ ഫുട്‌ബോളിന്റെ ഏറ്റവും തിളക്കമുള്ള ലീഗായ ഐഎസ്എല്ലിൽ കളിക്കുന്ന നോർത്ത ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി ഐ ലീഗിലെ ആദ്യ സീസണുകാരായാ ഗോകുലം കേരള എഫ് സി സൂപ്പർ കപ്പിന് യോഗ്യത നേടി.നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഗോകുലത്തിന്റെ മുന്നേറ്റം.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഹെൻ റി കിസേക്കയുടെ ഇരട്ടഗോളുകളാണ് ഗോകുലത്തിനു വിജയമൊരുക്കിയത്. 43, 75 മിനിറ്റുകളിലായിരുന്നു കിസേക്കയുടെ ഗോളുകൾ. 43-ാം മിനിറ്റിൽ മലയാളി താരം അർജുൻ ജയരാജിന്റെ പാസിൽ നിന്നായിരുന്നു കിസേക്കയുടെ ആദ്യ ഗോൾ. ഇടവേളയ്ക്ക് ഈ ഗോൾ ലീഡിൽ പിരിഞ്ഞ ഗോകുലത്തിനായി 75-ാം മിനിറ്റിൽ കിസേക്ക-അർജുൻ സഖ്യം പട്ടിക തികച്ചു.

സൂപ്പർ കപ്പിൽ കരുത്തരായ ബംഗളുരു എഫ്‌സിയാണ് ഗോകുലത്തിന്റെ ആദ്യ എതിരാളികൾ. ഏപ്രിൽ ഒന്നിനാണു മത്സരം.നേരത്തെ നടന്ന ആദ്യ പോരാട്ടത്തിൽ ഡൽഹി ഡൈനാമോസിനെ തോൽപിച്ചു ചർച്ചിൽ ബ്രദേഴ്‌സും യോഗ്യത