- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് വൻ സ്വർണ്ണവേട്ട; ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കിടെ പിടികൂടിയത് മൂന്നരക്കിലോ സ്വർണം; തൃശൂർ സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് വൻ സ്വർണവേട്ട. മീനാക്ഷിപുരം എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൂന്നരക്കിലോ സ്വർണാഭരണങ്ങളും ആറു ലക്ഷം രൂപയും പിടികൂടി. സംഭവത്തിൽ തൃശൂർ അഞ്ചുമൂർത്തി മംഗലം സ്വദേശികളായ സതീഷ്, കൃജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വർണാഭരണങ്ങൾക്ക് ഒന്നരക്കോടിയിലേറെ വില വരും. പൊള്ളാച്ചിയിൽ നിന്നും തൃശൂർ ഭാഗത്തേയ്ക്ക് കാറിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച ആഭരണങ്ങൾ പിടികൂടുകയായിരുന്നു. ഇവർ നേരത്തെയും രേഖകളില്ലാതെ സ്വർണം കടത്തിയതായി എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വർണവും പണവും തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറും.ഓണത്തോടനുബന്ധിച്ച് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതായി അധികൃതർ പറഞ്ഞു.
Next Story