- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വഴി ഇലക്ട്രിക് സ്വിച്ചിന്റെ സ്‌ക്രൂ രൂപത്തിലും എൽ ഇ ഡി വിളക്കിന്റെ ബാറ്ററി കവറിനുള്ളിലുമായി സ്വർണക്കടത്ത്; മൂന്നു പേരിൽ നിന്ന് പിടികൂടിയത് 27 ലക്ഷം രൂപയുടെ സ്വർണം
മലപ്പുറം: ഇലക്ട്രിക് സ്വിച്ചിന്റെ സ്‌ക്രൂ രൂപത്തിലും എൽ ഇ ഡി വിളക്കിന്റെ ബാറ്ററി കവറിനുള്ളിലുമായി കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 561 ഗ്രാം സ്വർണം പിടികൂടി.
മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത് 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ്്. ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ വടകര സ്വദേശികളായ മുബാറക്, അസറഫ് എന്നീ രണ്ടു യാത്രക്കാരിൽ നിന്നായി 362 ഗ്രാം സ്വർണം ഇലക്ട്രിക് സ്വിച്ചിന്റെ സ്‌ക്രൂ രൂപത്തിലാണ് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്ന് ഷാർജ വഴി എത്തിയ ഉമ്മർ എന്ന പാലക്കാട് സ്വദേശിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത 199 ഗ്രാം സ്വർണം എൽ ഇ ഡി വിളക്കിന്റെ ബാറ്ററി കവറിനുള്ളിലാണ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി. എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ. പി. മനോജ്, രഞ്ജി വില്യം, രാധ വിജയ രാഘവൻ, ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, മിനിമോൾ ടി., അഭിലാഷ്. ടി. എസ്, സുമിത് നെഹ്ര, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, മാത്യു. കെ.സി. എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.