കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി. കണ്ണുർ വിമാനതാവളത്തിൽ നിന്നും 23. 66 ലക്ഷം രൂപയുടെ സ്വർണമാണ് ' കസ്റ്റംസ് പിടികൂടിയത്.ഇന്നലെ രാത്രി ഷാർജാ വിമാനതാവളത്തിൽ നിന്നെത്തിയ കർണാടക കുടക് സ്വദേശി അക്‌നാസ് മക്കിനസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയാലായ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.