കട്ടക്ക്: ഒഡീഷയിൽ പട്ടാപ്പകൽ ധനകാര്യ സ്ഥാപനത്തിൽ വൻകവർച്ച. 12 കോടി രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും നോട്ടുകെട്ടുകളും മോഷണ സംഘം കവർന്നു. തോക്ക് ചൂണ്ടിയാണ് സംഘം കവർച്ച നടത്തിയത്.

ഒഡീഷയിലെ പ്രമുഖ നഗരമായ കട്ടക്കിലാണ് നാടിനെ നടുക്കിയ മോഷണം അരങ്ങേറിയത്. മാസ്‌ക്കും ഹെൽമറ്റും ധരിച്ചെത്തിയ നാലംഗ സംഘമാണ് ഐഐഎഫ്എൽ ഫിനാൻസിന്റെ ശാഖയിൽ മോഷണം നടത്തിയത്.

സെക്യൂരിറ്റിക്കാരനെ തോക്കിന്മുനയിൽ നിർത്തിയാണ് സ്ഥാപനത്തിന്റെ അകത്ത് സംഘം പ്രവേശിച്ചത്.തുടർന്ന് ബ്രാഞ്ച് മാനേജർ അടക്കമുള്ള ജീവനക്കാരെ ഒന്നടങ്കം വളഞ്ഞ സംഘം ലോക്കർ തുറന്ന് സ്വർണാഭരണങ്ങളും നോട്ടുകെട്ടുകളും എടുത്തുകൊണ്ടുപോകുകയായിരുന്നു

.ധനകാര്യ സ്ഥാപനത്തിന് 12 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് സംഘം അറിയിച്ചു.പത്തുമിനിറ്റ് കൊണ്ടാണ് മോഷണം നടത്തി സംഘം കടന്നുകളഞ്ഞത്.ശാഖയിൽ സിസിടിവി പ്രവർത്തിക്കുന്നില്ല.