- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടകളിലൂടെ ഒഴുകുന്നത് ലക്ഷങ്ങളുടെ സ്വർണവും വെള്ളിയും; ബാങ്കുകളിലെയും റെസ്റ്റോറണ്ടുകളിലെയും ടൊയ്‌ലറ്റുകളിലെ ഫ്ളെഷുകളിൽ നിറയെ കറൻസി നോട്ടുകൾ; സമ്പത്ത് കുമിഞ്ഞ് കൂടിയ രാജ്യം ഏതെന്ന് അസൂയപ്പെടേണ്ട! സ്വിറ്റ്സർലണ്ടിലെ ജനങ്ങൾ ഇപ്പോൾ ഓടകൾ തപ്പിനടക്കുകയാണെന്നും കരുതരുത്!
ജനീവ: ഒരു രാജ്യത്തെ ജനങ്ങൾ മുഴുവൻ സ്വർണവും വെള്ളിയും തേടി ഓടകളിൽ തപ്പാനിറങ്ങിയാൽ എന്താവും സ്ഥിതി? തപ്പാനിറങ്ങിയാലും ഇല്ലെങ്കിലും സ്വിറ്റ്‌സർലണ്ടിൽ, നിന്ന് കേൾക്കുന്ന വാർത്ത രസകരമാണ്. അവിടെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വർണവും മൂന്ന് ടൺ വെള്ളിയും. ഏകദേശം 30 ലക്ഷം സ്വിസ് ഫ്രാങ്ക് വില വരും ഈ ലോഹശേഖരത്തിന്. വാർത്ത കേട്ടപാടേ, ആളുകൾ ഓടകളിൽ സ്വർണം തേടിയിറങ്ങാനൊന്നും മിനക്കെടേണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിലകൂടിയ വാച്ചുകളുടെ നിർമ്മാണത്തിന് പേരുകേട്ട രാജ്യമാണ് സ്വിറ്റ്‌സർലണ്ട്. വാച്ച് നിർമ്മാണശാലകൾ, ഫാർമസിക്യൂട്ടിക്കൽ, കെമിക്കൽ കമ്പനികൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വില കൂടിയ ലോഹങ്ങൾ ഒഴുകിയെത്തിയാവാം ഈ സ്വർണ-വെള്ളിത്തിരികളെന്നാണ് നിഗമനം. കുടുംബങ്ങളിൽ ദമ്പതികൾ തമ്മിൽ വഴക്ക് കൂടുമ്പോൾ, ആഭരണങ്ങൾ ടൊയ്‌ലറ്റിലെറിയുന്ന കഥകൾ കേൾക്കാറുണ്ട്. എന്നാൽ ഈ സ്വർണശേഖരത്തിൽ മോതിരങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് ഗവേഷകർ നാട്ടുകാരെ പ്രത്യേകം ഓർമിപ്പിക്കുന്നു. സ്വർണമായാലും,
ജനീവ: ഒരു രാജ്യത്തെ ജനങ്ങൾ മുഴുവൻ സ്വർണവും വെള്ളിയും തേടി ഓടകളിൽ തപ്പാനിറങ്ങിയാൽ എന്താവും സ്ഥിതി? തപ്പാനിറങ്ങിയാലും ഇല്ലെങ്കിലും സ്വിറ്റ്‌സർലണ്ടിൽ, നിന്ന് കേൾക്കുന്ന വാർത്ത രസകരമാണ്. അവിടെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വർണവും മൂന്ന് ടൺ വെള്ളിയും. ഏകദേശം 30 ലക്ഷം സ്വിസ് ഫ്രാങ്ക് വില വരും ഈ ലോഹശേഖരത്തിന്.
വാർത്ത കേട്ടപാടേ, ആളുകൾ ഓടകളിൽ സ്വർണം തേടിയിറങ്ങാനൊന്നും മിനക്കെടേണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിലകൂടിയ വാച്ചുകളുടെ നിർമ്മാണത്തിന് പേരുകേട്ട രാജ്യമാണ് സ്വിറ്റ്‌സർലണ്ട്. വാച്ച് നിർമ്മാണശാലകൾ, ഫാർമസിക്യൂട്ടിക്കൽ, കെമിക്കൽ കമ്പനികൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വില കൂടിയ ലോഹങ്ങൾ ഒഴുകിയെത്തിയാവാം ഈ സ്വർണ-വെള്ളിത്തിരികളെന്നാണ് നിഗമനം.
കുടുംബങ്ങളിൽ ദമ്പതികൾ തമ്മിൽ വഴക്ക് കൂടുമ്പോൾ, ആഭരണങ്ങൾ ടൊയ്‌ലറ്റിലെറിയുന്ന കഥകൾ കേൾക്കാറുണ്ട്. എന്നാൽ ഈ സ്വർണശേഖരത്തിൽ മോതിരങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് ഗവേഷകർ നാട്ടുകാരെ പ്രത്യേകം ഓർമിപ്പിക്കുന്നു. സ്വർണമായാലും, വെള്ളിയായാലും വളരെ ചെറിയ അളവിൽ മൈക്രോഗ്രാമിനോ, നാനോഗ്രാമിലോ ആണ് കണ്ടെത്തിയത്. എന്നിരിക്കിലും അവ ഒന്നിച്ച് കണക്കാക്കുമ്പോൾ ഗണ്യമായ തുകയുടെ ശേഖരമുണ്ട് താനും.
സ്വിറ്റ്‌സർലൻഡിന്റെ പടിഞ്ഞാറ് ജൂറയുടെ പരിസരത്തു നിന്നാണ് ഏറ്റവുമധികം സ്വർണം ലഭിച്ചത്. അവിടെയാണ് ഏറ്റവുമധികം ആഡംബര വാച്ച് നിർമ്മാതാക്കളുള്ളതും! രാജ്യത്തിനു തെക്ക് ടിചിനോ മേഖലയിൽ ഒട്ടേറെ സ്വർണശുദ്ധീകരണ ശാലകളുമുണ്ട്. അവിടെ നിന്നു മാത്രമേ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ ധാരണയുള്ളൂ.
മെഡിക്കൽ ഇമേജിങ്ങിന് ഉപയോഗിക്കുന്ന വില കൂടിയ ഗാഡോലിനിയം എന്ന ലോഹവും ഇത്തരത്തിൽ ഓടകൾ വഴി ഒഴുകിയെത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വാട്ടിക് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദഗ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
അസാധാരണമായ സാഹചര്യങ്ങളിൽ സമ്പത്ത് കണ്ടെത്തുന്നത് സ്വിറ്റ്‌സർലണ്ടിൽ പുതുമയൊന്നുമല്ല.ജനീവയിലെ ഒരു ബാങ്കിലും മൂന്ന് റെസ്റ്റോറണ്ടുകളിലും ടൊയ്‌ലറ്റുകൾ ബ്ലോക്കായപ്പോൾ കണ്ടെത്തിയത് വിചിത്രമായ കാര്യമായിരുന്നു. ഉയർന്ന മൂല്യമുള്ള ഒരു ലക്ഷത്തോളം ഡോളർ ബാങ്ക് നോട്ടുകളായിരുന്നു ടൊയ്‌ലറ്റുകളിലെ തടസ്സം.
പുതിയ വാർത്ത കേട്ട് ജനങ്ങൾ പൈപ്പ് വെള്ളം തിളപ്പിച്ചുനോക്കി സ്വർണം കണ്ടെത്താൻ ശ്രമിക്കുന്നതിൽ കാര്യമില്ലെന്നും ്അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫിൽട്ടർ ചെയ്ത വെള്ളമാണ് പൈപ്പുകളിലൂടെ എത്തുന്നത്. തിളപ്പിച്ചുനോക്കി സമയം പാഴാക്കാമെന്ന് മാത്രം