തിരുവനന്തപുരം: പാലക്കാടിന്റെയും പറളി സ്‌കൂളിന്റെയും സ്വർണക്കുതിപ്പോടെയാണ് അമ്പതിയെട്ടാം സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്തുകൊടി ഉയർന്നു്. ആദ്യദിനം രണ്ട് മീറ്റ് റെക്കോഡും പിറന്നു.

ആദ്യ രണ്ട് സ്വർണവും പറളി സ്‌കൂളിന്റെ കരുത്തിൽ പാലക്കാട് സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ ഓട്ടത്തിൽ പാറളി സ്‌കൂളിന്റെ മുഹമ്മദ് അഫ്‌സലും സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പറളിയിലെ തന്നെ എം വി വർഷയുമാണ് സ്വർണം നേടിയത്.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലെ മീറ്റ് റെക്കോഡ് കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ബിപിൻ ജോർജ് ആദ്യ മണിക്കൂറിലെ താരവുമായി. 5000 മീറ്ററിൽ സ്വർണം നേടിയ അഫ്‌സൽ രണ്ട് വർഷം മുമ്പ് കുറിച്ച റിക്കോർഡാണ് ബിപിൻ ജോർജ് തകർത്തത്. 8:53.04 സെക്കൻഡാണ് ബിപിൻ കുറിച്ച പുതിയ റെക്കോഡ് സമയം. 8:46.66 സെക്കൻഡായിരുന്നു അഫ്‌സലിന്റെ പേരിലുണ്ടായിരുന്ന പഴയ റെക്കോഡ്. പാലക്കാട് പറളി സ്‌കൂളിന്റെ അജിത്ത് വെള്ളി നേടി.

സീനിയർ ആൺകുട്ടികളുടെ ഡിസ്‌ക്കസ് ത്രോയിലാണ് രണ്ടാമത്തെ മീറ്റ് റെക്കോഡ് പിറന്നത്. മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ സിജോ മാത്യുവാണ് പുതിയ റെക്കോഡിട്ടത്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ കോഴിക്കോട് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് സ്‌കൂളിലെ കെ.ആർ. ആതിര സ്വർണം നേടി. കോതമംഗലം ബാർ ബേസിൽ സ്‌കൂളിലെ അനുമോൾ തമ്പിക്കാണ് വെള്ളി.

നാലു ദിവസത്തെ മീറ്റിന്റെ ആദ്യദിനം ആറിനങ്ങളിലായി 95 ഫൈനലുകളാണ് നടക്കുന്നത്.