പൂണെ: പൂണെയിൽ നടന്ന ഐ.എസ്.സി/ഐ.സി.എസ്. 2014- 15 ദേശീയ സ്‌കൂൾ കായികമേളയിൽ ഹൈജംപ് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അലിറ്റ സൂസൻ മോട്ടി സ്വർണ്ണമെഡൽ നേടി. തിരുവല്ല കുറ്റപ്പുഴ മാർത്തോമാ റസിഡൻഷ്യൽ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തൃശൂരിൽ നടന്ന എ.എസ്.സി/ഐ.സി.എസ്. 2014- 15 സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹൈജംപിൽ സ്വർണ്ണമെഡലും, ട്രിപ്പിൾ ജംപിൽ വെങ്കലവും, സ്‌കൂൾ കായികതലത്തിൽ ഹൈജംപിലും ട്രിപ്പിൾ ജംപിലും വെള്ളിയും ലഭിച്ചിട്ടുണ്ട്.

അമേരിക്കൻ പ്രവാസി മലയാളി വെണ്ണിക്കുളം നീറുമാങ്കൽ മോട്ടി ജോർജിന്റേയും, സജിനിയുടേയും മകളാണ് അലിറ്റ. സഹോദരൻ ആൽബിൻ എ.സി.സി.എ വിദ്യാർത്ഥിയാണ്.