- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്റർനാഷണൽ ഒളിമ്പ്യാഡിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് ഗോൾഡ് മെഡൽ
ടെക്സസ്: ജൂലൈ 24 ന് അവസാനിച്ച നാൽപ്പത്തിയെട്ടാമത് ഇന്റർനാഷണൽ ഫീസിക്സ് ഒളിമ്പ്യാഡിൽ യുഎസ് ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ മെഡലുകൾ കരസ്ഥമാക്കി. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളിൽ നിന്നും മത്സരാർത്ഥികൾ ഒളിമ്പ്യാഡിൽ പങ്കെടുത്തിരുന്നു. യുഎസ് ടീം എട്ടാം സ്ഥാനം നേടിയെങ്കിലും ടെക്സസ് ഷുഗർലാന്റ് ജോൺ ഫോസ്റ്റർ ഡ്യൂലസ് ഹൈസ്‌കൂളിൽ നിന്നുള്ള ബാലാജി, ഫ്ലോറിഡാ സാൻഫോർഡിൽ നിന്നുള്ള ജിമ്മി ക്വിൻ, കലിഫോർണിയ വാട്സൺ വില്ലയിൽ നിന്നുള്ള കൈ ഷി ഗോൾഡ് മെഡലുകളും രാമൻ (സിയാറ്റിൽ ലേക്ക് സൈഡ് സ്‌കൂൾ), മിഷേൽ (ഫ്രിമോണ്ട്, കലിഫോർണിയ) എന്നിവർസിൽവർ മെഡലും കരസ്ഥമാക്കി. ഇന്തൊനീഷ്യയിൽ 16 മുതൽ 24 വരെ നടന്ന മത്സരങ്ങളിൽ എക്സ്പെരിമെന്റൽ, തിയററ്റിക്കൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് മെഡൽ ലഭിച്ചത്. മെഡൽ ജേതാക്കളെ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫീസിക്സ് ടീച്ചേഴ്സ് അഭിനന്ദിച്ചു. ഇവർക്ക് പരിശീലനംനൽകിയ അദ്ധ്യാപകരും പ്രോത്സാഹനം നൽകിയ കുടുംബാംഗങ്ങളും പ്രത്യേക പ്രശംസ അർഹിക്കുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ ബെത്
ടെക്സസ്: ജൂലൈ 24 ന് അവസാനിച്ച നാൽപ്പത്തിയെട്ടാമത് ഇന്റർനാഷണൽ ഫീസിക്സ് ഒളിമ്പ്യാഡിൽ യുഎസ് ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ മെഡലുകൾ കരസ്ഥമാക്കി. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളിൽ നിന്നും മത്സരാർത്ഥികൾ ഒളിമ്പ്യാഡിൽ പങ്കെടുത്തിരുന്നു.
യുഎസ് ടീം എട്ടാം സ്ഥാനം നേടിയെങ്കിലും ടെക്സസ് ഷുഗർലാന്റ് ജോൺ ഫോസ്റ്റർ ഡ്യൂലസ് ഹൈസ്‌കൂളിൽ നിന്നുള്ള ബാലാജി, ഫ്ലോറിഡാ സാൻഫോർഡിൽ നിന്നുള്ള ജിമ്മി ക്വിൻ, കലിഫോർണിയ വാട്സൺ വില്ലയിൽ നിന്നുള്ള കൈ ഷി ഗോൾഡ് മെഡലുകളും രാമൻ (സിയാറ്റിൽ ലേക്ക് സൈഡ് സ്‌കൂൾ), മിഷേൽ (ഫ്രിമോണ്ട്, കലിഫോർണിയ) എന്നിവർ
സിൽവർ മെഡലും കരസ്ഥമാക്കി.
ഇന്തൊനീഷ്യയിൽ 16 മുതൽ 24 വരെ നടന്ന മത്സരങ്ങളിൽ എക്സ്പെരിമെന്റൽ, തിയററ്റിക്കൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് മെഡൽ ലഭിച്ചത്. മെഡൽ ജേതാക്കളെ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫീസിക്സ് ടീച്ചേഴ്സ് അഭിനന്ദിച്ചു. ഇവർക്ക് പരിശീലനം
നൽകിയ അദ്ധ്യാപകരും പ്രോത്സാഹനം നൽകിയ കുടുംബാംഗങ്ങളും പ്രത്യേക പ്രശംസ അർഹിക്കുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ ബെത്ത അറിയിച്ചു