- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തിന്റെ തലവന്മാരുടെ സ്വർണ്ണക്കട ഉദ്ഘാടനം ചെയ്തത് മുനവറലി ശിഹാബ് തങ്ങൾ; പ്രതിരോധിക്കാൻ പാട് പെട്ട് ലീഗ് നേതൃത്വം; കുഴൽപ്പണത്തിന്റെ ഈറ്റില്ലമായി കൊടുവള്ളി; സ്വർണ്ണക്കടത്തിന്റെ കേരളത്തിലെ തലയും കൊടുവള്ളിയിൽ
കോഴിക്കോട്: സ്വർണ്ണക്കടത്തിൽ കേരളത്തിന്റെ തറവാടാണ് കോഴിക്കോടിന്റെ സ്വന്തം കൊടുവള്ളി. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആഡംബരക്കാറുകൾ നിരത്തിൽ കാണപ്പെടുന്നതും ഇന്ത്യയിലെതന്നെ പ്രധാന സ്വർണവ്യാപാരകേന്ദ്രമായ കൊടുവള്ളിയിൽ മാത്രമായി 85 സ്വർണ്ണക്കടകളാണുള്ളത്. ഇതിൽ തന്നെ കരിപ്പൂർ സ്വർണക്കടത്തുകേസിലെ പ്രതികളായ ഒന്നാംപ്രതി ഷഹബാസും ഏഴാംപ്രതി കാരാട്ട് ഫൈസലും കൊടുവള്ളിയിൽ ആരംഭിച്ച സ്വർണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ മുനവറലി ശിഹാബ് തങ്ങളാണ് ഇതു തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തായിരിക്കുകയാണ്. ഇതോടെ കോടിയേരിയുടെ മിനി കൂപ്പർ വിവാദത്തിൽ സിപിഎമ്മിനെതിരെ രംഗത്ത് വന്ന യു.ഡി.എഫും ലീഗ് നേതൃത്വവും ഇപ്പോൾ മുനവറലി ശിഹാബ് തങ്ങളുടെ കാര്യമെത്തുമ്പോൾ മൗനം പാലിക്കുന്ന അവസ്ഥയിലാണ്. സ്വന്തം പാർട്ടിയിലെ പലരുമായി കാരാട്ട് ഫൈസലിന് അടുത്ത ബന്ധമുണ്ടെന്ന് ഇതോടെ പുറത്ത് വന്നിരിക്കുകയാണ്. കരിപ്പൂർ സ്വർണക്കടത്തുകേസ് പ്രതികളായ ഇവർക്ക് രാഷ്ട്രീയ ബന്ധത്തിനോടപ്പം ഉന്നത പൊലീസ് ബന്ധങ്ങളുമുണ്ടെന്നാണ് ആരോപണം അന്വ
കോഴിക്കോട്: സ്വർണ്ണക്കടത്തിൽ കേരളത്തിന്റെ തറവാടാണ് കോഴിക്കോടിന്റെ സ്വന്തം കൊടുവള്ളി. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആഡംബരക്കാറുകൾ നിരത്തിൽ കാണപ്പെടുന്നതും ഇന്ത്യയിലെതന്നെ പ്രധാന സ്വർണവ്യാപാരകേന്ദ്രമായ കൊടുവള്ളിയിൽ മാത്രമായി 85 സ്വർണ്ണക്കടകളാണുള്ളത്. ഇതിൽ തന്നെ കരിപ്പൂർ സ്വർണക്കടത്തുകേസിലെ പ്രതികളായ ഒന്നാംപ്രതി ഷഹബാസും ഏഴാംപ്രതി കാരാട്ട് ഫൈസലും കൊടുവള്ളിയിൽ ആരംഭിച്ച സ്വർണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ മുനവറലി ശിഹാബ് തങ്ങളാണ് ഇതു തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തായിരിക്കുകയാണ്.
ഇതോടെ കോടിയേരിയുടെ മിനി കൂപ്പർ വിവാദത്തിൽ സിപിഎമ്മിനെതിരെ രംഗത്ത് വന്ന യു.ഡി.എഫും ലീഗ് നേതൃത്വവും ഇപ്പോൾ മുനവറലി ശിഹാബ് തങ്ങളുടെ കാര്യമെത്തുമ്പോൾ മൗനം പാലിക്കുന്ന അവസ്ഥയിലാണ്. സ്വന്തം പാർട്ടിയിലെ പലരുമായി കാരാട്ട് ഫൈസലിന് അടുത്ത ബന്ധമുണ്ടെന്ന് ഇതോടെ പുറത്ത് വന്നിരിക്കുകയാണ്. കരിപ്പൂർ സ്വർണക്കടത്തുകേസ് പ്രതികളായ ഇവർക്ക് രാഷ്ട്രീയ ബന്ധത്തിനോടപ്പം ഉന്നത പൊലീസ് ബന്ധങ്ങളുമുണ്ടെന്നാണ് ആരോപണം
അന്വേഷണഘട്ടത്തിൽ പ്രതികളുടെ പങ്ക് വ്യക്തമായിട്ടും പിടികൂടാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് ഇത് വരെ കഴിഞ്ഞിട്ടില്ല സംസ്ഥാന പൊലീസ് നല്ല രീതിയിൽ ഡി.ആർ.ഐയെ സഹായിക്കാത്തതാണ് ഇതിന് കാരണം. ഉന്നതമായ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള കാരാട്ട് ഫൈസലിനെ പൂട്ടാൻ നിന്നാൽ അത് രാഷ്ട്രീയക്കാർക്ക് പൊള്ളുമെന്നും അത് സ്വന്തം പണി തെറിപ്പിക്കാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയ പൊലീസാണ് കാരാട്ടിനേയും കൂട്ടാളികളേയും പൂട്ടാനില്ലാതെ ഒഴിഞ്ഞ് മാറി നടക്കുന്നത്.
ഇതേ കേസിലെ മൂന്നാംപ്രതി അബ്ദുൾ ലെയ്സിനൊപ്പം ദുബായിൽ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ഇടത് എംഎൽഎമാരായ കാരാട്ട് റസാഖ്, പി.ടി.എ.റഹീം എന്നിവർ നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. മാത്രമല്ല കൊഫെപോസ പ്രകാരം വാറന്റുള്ള പ്രതിയാണ് അബ്ദുൾ ലെയ്സ്. എന്നാൽ ആറ് മാസം മുമ്പ് നടന്ന കൊയപ്പ സെവൻസ് മേളയ്ക്ക് ലെയിസ് എത്തിയിരുന്നു. എന്നാൽ വാറന്റ് പ്രതിയെ കണ്ട ഭാവം പൊലീസ് കാണിച്ചിരുന്നില്ല .കൊടുവള്ളിയിലെ കള്ളപ്പണക്കാരും സ്വർണ്ണക്കടത്തുകാരുമായി പൊലീസിന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവാണിത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽനിന്നു കൊടുവള്ളിയിലേക്കു കൊണ്ടുപോയ 1.19 കോടി രൂപയുടെ കുഴൽപണം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ പൊലീസ് പിടികൂടിയിരുന്നു മാത്രമല്ല ഇന്നലെത്തന്നെ തലശേരിയിൽ ഹവാല പണവുമായി പിടിയിലായതുമെല്ലാം കൊടുവള്ളി സ്വദേശികളാണ്. എന്നാലും കൊടുവള്ളിയിലെ കുഴൽപണമൊഴുക്ക് തുടരുക തന്നെയാണ് ചെയ്യുന്നത്.
ഇപ്പോൾ കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ പ്രതികളുടെ രാഷ്ട്രീയബന്ധം പുറത്തായതോടെ സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഇതുസംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ തയാറായത് വലിയൊരു ശൃഘല പുറത്തുകൊണ്ട് വരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.