സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് പവന് പവന് 800 രൂപകൂടി; ഒരു ഗ്രാം സ്വർണത്തിന് 5000 രൂപയായി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിൽ സ്വർണവലയിൽ വീണ്ടും കുതിപ്പ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്നാണ് വീണ്ടും വിലകൂടാൻ തുടങ്ങിയത്. ആഗോള വിപോണിയിലെ വിലവർധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,987.51ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു. ഡോളർ തളർച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവർധനവിന് പിന്നിൽ.
മറുനാടന് ഡെസ്ക്
Next Story