സ്വർണവിലയിൽ കുതിപ്പ്: പവന് 400 രൂപകൂടി 35,600 രൂപയായി; ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലും വിലവർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഫെബ്രുവരി 16 നുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്.
Next Story