തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയും. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഒരു പവൻ സ്വർണത്തിന് 23,120 രൂപയാണ് ഇന്നത്തെ വില. 2,890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് നേരിട്ടതാണ് രാജ്യത്ത് സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണം. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

ഇന്നലെയും സ്വർണ്ണവിലയിൽ വൻ വർദ്ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 2,880 രൂപയായിരുന്നു നിരക്ക്.