- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈൻ റഷ്യ യുദ്ധസന്നാഹത്തിൽ കുതിച്ച് സ്വർണ്ണവില; രണ്ട് വർഷത്തിനിടയിലെ ഉയർന്ന വിലയിൽ സ്വർണം; 800 രൂപ വർധിച്ച് പവൻ 37 ,440 രൂപയിലെത്തി; ഒരാഴ്ച്ചക്കുള്ളിലുണ്ടായത് 1600 ഓളം രൂപയുടെ വർധനവ്
കൊച്ചി: യുക്രൈൻ റഷ്യ യുദ്ധസന്നാഹത്തിനു പിന്നലെ വമ്പൻ കുതിപ്പ് നടത്തി സ്വർണ്ണവില. സംസ്ഥാനത്ത് സ്വർണവില രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വിലയിലെത്തി. ശനിയാഴ്ച പവന് 800 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 100 രൂപ കൂടി 4680 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമായിരുന്നു.ഒരാഴ്ച്ചക്കുള്ളിലുണ്ടായത് 1600 ഓളം രൂപയുടെ വർധനവാണ് ഉണ്ടായത്.
യുക്രെയ്നുമേൽ റഷ്യ അധിനിവേശം നടത്തുമെന്ന സൂചനകൾ പ്രതിസന്ധിഘട്ടത്തിലെ സുരക്ഷിത നിക്ഷേപം എന്നനിലയിൽ സ്വർണത്തിന് ആഗോളതലത്തിൽ ആവശ്യകത ഉയർത്തിയിട്ടുണ്ട്. ഇതാണ് നിലവിലെ വില വർധനയ്ക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.നിക്ഷേപകരെ സ്വർണത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതാണ് വിലവർധനയ്ക്കു കാരണം. രാജ്യാന്തര തലത്തിലെ വിലയിൽ 35 ഡോളറിന്റെ വർധനയാണു സ്വർണത്തിന് രേഖപ്പെടുത്തിയത്.
ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണവില. മൂന്നാം തീയതി പവന് 160 രൂപ വർദ്ധിച്ച് 36080 രൂപയായി.പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയിൽ തുടർന്ന് സ്വർണവില വീണ്ടും വർദ്ധിക്കുകയായിരുന്നു. രണ്ട് ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപയും ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും വർദ്ധിച്ചു.പിന്നാലെയാണ് ഇന്നലെ രണ്ട് വർഷത്തിനിടയിലെ തന്നെ ഉയർന്ന വിലയിലേക്ക് സ്വർണം ഉയർന്നത്.
കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.
അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.
ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-
ഫെബ്രുവരി 1- 35,920
ഫെബ്രുവരി 2- 35,920
ഫെബ്രുവരി 3- 36,080
ഫെബ്രുവരി 4- 36,080
ഫെബ്രുവരി 5- 36,080
ഫെബ്രുവരി 6- 36,080
ഫെബ്രുവരി 7- 36,160
ഫെബ്രുവരി 8- 36,320
ഫെബ്രുവരി 9- 36,440
ഫെബ്രുവരി 10- 36,640
ഫെബ്രുവരി 12- 37, 440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മറുനാടന് മലയാളി ബ്യൂറോ