കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ സ്വർണ വില 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി പവന് 320 രൂപ വീതം കൂടിയിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വർധിച്ചത്.

ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.