ബ്രെക്സിറ്റും ട്രംപ് ഫാക്ടറും മാറ്റ് കുറച്ചില്ല; ആഗോള വിപണയിൽ ഇപ്പോഴും പത്തരമാറ്റ് തിളക്കം; 2017 സ്വർണ്ണത്തിന്റേതാകുമെന്ന വിലയിരുത്തലിൽ വ്യവസായ ലോകം
മുംബൈ: 2017 സ്വർണ്ണത്തിന്റേതാകുമെന്ന് വിലയിരുത്തലുകൾ. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനവും അമേരിക്കയിലെ ഡോണാൾഡ് ട്രംപിന്റെ വിജയവും സ്വർണ വിപണിയെ കാര്യമായി ബാധിച്ചേക്കും. 2016ൽ സ്വർണം അന്താരാഷ്ട്ര വിപണിയിൽ റിക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പലയിടത്തു നിന്നും രേഖപ്പെടുത്തുമ്പോഴായിരുന്നു ഇത്. സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കാണുന്നതാണ് ഇതിന് കാരണമെന്നതാണ് വിലയിരുത്തൽ. ബ്രെക്സിറ്റിനെ തുടർന്ന് ചെറിയ തിരിച്ചടി സ്വർണ്ണ വിലയിൽ ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ യൂറോപ്പിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം സ്വർണ്ണത്തിന്റെ മാറ്റ് കുറച്ചില്ല. ട്രംപിന്റെ വിജയത്തിൽ ഓഹരി വിപണകൾ ആടിയുലഞ്ഞപ്പോഴും സ്വർണം മുന്നേറി. ഇറ്റലിയിലും ഫ്രാൻസിലും ജർമ്മനിയിലും രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഓഹരി വിപണകിളേയും മറ്റും ബാധിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സ്വർണ്ണത്തിന് വിപണിയിൽ ആവശ്യക്കാർ കൂടുമെന്നാണ് വിലയിരുത്തൽ. നോട്ട് അസാധുവാക്കലും മറ്റും ഇന്ത്യൻ വിപണിയിലും
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: 2017 സ്വർണ്ണത്തിന്റേതാകുമെന്ന് വിലയിരുത്തലുകൾ. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനവും അമേരിക്കയിലെ ഡോണാൾഡ് ട്രംപിന്റെ വിജയവും സ്വർണ വിപണിയെ കാര്യമായി ബാധിച്ചേക്കും.
2016ൽ സ്വർണം അന്താരാഷ്ട്ര വിപണിയിൽ റിക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പലയിടത്തു നിന്നും രേഖപ്പെടുത്തുമ്പോഴായിരുന്നു ഇത്. സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കാണുന്നതാണ് ഇതിന് കാരണമെന്നതാണ് വിലയിരുത്തൽ. ബ്രെക്സിറ്റിനെ തുടർന്ന് ചെറിയ തിരിച്ചടി സ്വർണ്ണ വിലയിൽ ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ യൂറോപ്പിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം സ്വർണ്ണത്തിന്റെ മാറ്റ് കുറച്ചില്ല. ട്രംപിന്റെ വിജയത്തിൽ ഓഹരി വിപണകൾ ആടിയുലഞ്ഞപ്പോഴും സ്വർണം മുന്നേറി.
ഇറ്റലിയിലും ഫ്രാൻസിലും ജർമ്മനിയിലും രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഓഹരി വിപണകിളേയും മറ്റും ബാധിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സ്വർണ്ണത്തിന് വിപണിയിൽ ആവശ്യക്കാർ കൂടുമെന്നാണ് വിലയിരുത്തൽ. നോട്ട് അസാധുവാക്കലും മറ്റും ഇന്ത്യൻ വിപണിയിലും സ്വർണ്ണത്തിന്റെ പ്രിയം കുറച്ചിട്ടില്ല. അഗോള തലത്തിന് അനുനസിച്ചുള്ള സ്വർണം വില ഉയർച്ച ഇന്ത്യയിലും ദൃശ്യമാണ്.
ആഗോള വിപണയിൽ ഔൺസിന് 1136.30 ആണ് സ്വർണ്ണത്തിന്റെ നിലവിലെ വില. ഇത് 2017 ഡിസംബറിൽ 1900 ഡോളറാകുമെന്നാണ് പ്രതീക്ഷ.