കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവൻ വില 200 രൂപ കുറഞ്ഞ് 35,640ൽ എത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4455 ആയി. മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ കൂടിയിരുന്നു.

പവന് 80 രൂപയുടെ വർധനയാണുണ്ടായത്. ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില. ദീപാവലിക്കു തൊട്ടു മുമ്പായി വിലയിൽ കുറവുണ്ടായത് വ്യാപാരം കൂടാൻ സാഹചര്യമൊരുക്കുമെന്നാണ് വിപിണിയുടെ പ്രതീക്ഷ.

സ്വർവില, ഇടിവ്