കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ഉയർന്ന സ്വർണവില ഇന്ന് താഴ്ന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 35600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.ഗ്രാം വില 20 രൂപ കുറഞ്ഞ് 4450 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തിൽ 35040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച എൺപതു രൂപ ഉയർന്ന പവൻ വില പിന്നീടുള്ള ദിവസങ്ങളിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വിലയിൽ വർധനയാണ് രേഖപ്പെടുത്തിയത്.