കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയർന്ന് 4425ൽ എത്തി.

ഈ മാസം സ്വർണത്തിനു രേഖപ്പെടുത്തുന്ന ഉയർന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു.

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വർണത്തിനു ഗുണമായെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. വരുംദിവസങ്ങളിലും സ്വർണ കൂടാനാണ് സാധ്യതയെന്ന് അവർ പറയുന്നു.