കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്നു. 4515 രൂപയാണ് ഒരു ഗ്രാം സ്വർത്തത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 35040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വർധിച്ച സ്വർണവില ശനിയാഴ്ചയും വർധിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ സ്വർണവില വീണ്ടും ഉയരുകയായിരുന്നു.