- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണവിലയിൽ വീണ്ടും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ; ഇന്ന് കുറഞ്ഞത് 520 രൂപ
കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,440 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാലുദിവസത്തിനിടെ ആയിരം രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. 65 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി.മാർച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതിലാണ് നാലുദിവസം കൊണ്ട് ആയിരം രൂപയുടെ കുറവ് ഉണ്ടായത്.
ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വർണവില വീണ്ടും കുറയുകയാണ്.
Next Story