- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി സ്വർണം വിൽക്കാനുള്ള എൻഒസി പതിനെട്ട് വയസിനു മുകളിൽ ഉള്ളവർക്ക് മാത്രം; എൻഒസി വാങ്ങാൻ ഐഡി പ്രൂഫ് ഉൾപ്പെടെ രേഖകൾ ഹാജരാക്കണം; ഖത്തറിൽ സ്വർണം വിൽക്കാൻ പുതിയ ചട്ടങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ സ്വർണം വിൽക്കുവാൻ ഇനി കഴിയുക പതിനെട്ടു വയസിനു മുകളിലുള്ളവർക്കു മാത്രം. കൂടാതെ സ്വർണവുമായി ബന്ധപ്പെട്ടുള്ള വ്യാപാര ഇടപാടുകൾക്ക് വിവിധ വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയമാണ് സ്വർണത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിൽപനയ്ക്കായി വരുന്ന സ്വർണങ്ങൾ യഥാർത്ഥ ഉടമസ്ഥന്റേതു തന്നെയാണെന്ന് ഉറപ്പാക്കുവാനാണ് പുതിയ നിബന്ധനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക കടകളിൽ സ്വർണം വിൽക്കുന്നതിനു പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽ നിന്നു ലഭിക്കുന്ന എൻഒസി ഇനി മുതൽ 18 വയസിനുള്ള മുകളിലുള്ളവർക്കു മാക്രമാണ് നൽകുക. ഇതു ലഭിക്കുന്നതിനുള്ള ഫീസായ 10 റിയാൽ ബാങ്ക് കാർഡിലൂടെ അടയ്ക്കുകയും വേണം. സൂഖ് വാഖിഫിലുള്ള ഗോൾഡ് സെയിൽ എൻഒസി ബ്യൂറോയിൽ നിന്നും എൻഒസി ലഭ്യമാകും. എൻഒസിയിൽ ബ്യൂറോയിലെത്തുമ്പോൾ സ്വർണം സംബന്ധിച്ചുള്ള വിവരങ്ങളും ഇവിടെ നൽകണം. വിൽക്കാൻ ഉദ്ദേശിക്കുന്ന സ്വർണം, ഇതു വാങ്ങിയതിന്റെ ബിൽ ഉണ്ടെങ്കിൽ അത്, ഐഡി കാർഡ് എന്നിവയും സമർപ്പിക്കണം. സന്ദർശക വിസയിലു
ഖത്തറിൽ സ്വർണം വിൽക്കുവാൻ ഇനി കഴിയുക പതിനെട്ടു വയസിനു മുകളിലുള്ളവർക്കു മാത്രം. കൂടാതെ സ്വർണവുമായി ബന്ധപ്പെട്ടുള്ള വ്യാപാര ഇടപാടുകൾക്ക് വിവിധ വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയമാണ് സ്വർണത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിൽപനയ്ക്കായി വരുന്ന സ്വർണങ്ങൾ യഥാർത്ഥ ഉടമസ്ഥന്റേതു തന്നെയാണെന്ന് ഉറപ്പാക്കുവാനാണ് പുതിയ നിബന്ധനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശിക കടകളിൽ സ്വർണം വിൽക്കുന്നതിനു പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽ നിന്നു ലഭിക്കുന്ന എൻഒസി ഇനി മുതൽ 18 വയസിനുള്ള മുകളിലുള്ളവർക്കു മാക്രമാണ് നൽകുക. ഇതു ലഭിക്കുന്നതിനുള്ള ഫീസായ 10 റിയാൽ ബാങ്ക് കാർഡിലൂടെ അടയ്ക്കുകയും വേണം. സൂഖ് വാഖിഫിലുള്ള ഗോൾഡ് സെയിൽ എൻഒസി ബ്യൂറോയിൽ നിന്നും എൻഒസി ലഭ്യമാകും.
എൻഒസിയിൽ ബ്യൂറോയിലെത്തുമ്പോൾ സ്വർണം സംബന്ധിച്ചുള്ള വിവരങ്ങളും ഇവിടെ നൽകണം. വിൽക്കാൻ ഉദ്ദേശിക്കുന്ന സ്വർണം, ഇതു വാങ്ങിയതിന്റെ ബിൽ ഉണ്ടെങ്കിൽ അത്, ഐഡി കാർഡ് എന്നിവയും സമർപ്പിക്കണം. സന്ദർശക വിസയിലുള്ളവർ പാസ്‌പോർട്ടാണ് സമർപ്പിക്കേണ്ടത്.
വിൽക്കാൻ കൊണ്ടുവരുന്നത് ബന്ധുക്കളുടേത് ആണെങ്കിൽ അവരുടെ, അതായത് സ്വർണത്തിന്റെ യഥാർത്ഥ ഉടമയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. എൻഒസി വാങ്ങുന്നതിനായി മറ്റൊരാളാണ് എത്തുന്നതെങ്കിൽ ആ വ്യക്തിയുടേയും ഉടമസ്ഥന്റെയും ഐഡികളും സ്വർണം വാങ്ങിയതിന്റെ ബില്ലും ബ്യൂറോയിൽ ഹാജരാക്കണം. അല്ലാത്തപക്ഷം എൻഒസി ലഭിക്കില്ല.