ചെങ്ങന്നൂർ: മതിയായ രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വർണം പിടുകൂടി. ചെങ്ങന്നൂരിൽ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്.

ചെങ്ങന്നൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ രണ്ട് ആണ് പരിശോധന നടത്തിയത്. സംഭവത്തിൽ ജിഎസ്ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം നോട്ടീസ് നൽകി. പിഴ ഇനത്തിൽ എൺപത്തിരണ്ടായിരം രൂപയും ഈടാത്തി.

സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്), ജെ ഉദയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ പ്രമോദ്. രാജേഷ് ജീവനക്കാരനായ ശ്യാംകുമാർ എസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.