- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കസ്റ്റംസ് പിടികൂടിയത് ഒരു കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണം; മലപ്പുറം സ്വദേശികള്‍ അറസ്റ്റിൽ
കരിപ്പൂർ:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വില വരുന്ന സ്വർണം പിടികൂടി. ഒരു കോടി 32 ലക്ഷം രൂപ വിലമതിക്കുന്ന 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
ആഴ്ചകൾക്ക് മുൻപ് കരിപ്പൂർ വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം പിടികൂടിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story