- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; ദുബായിൽ നിന്നും വന്ന കുടുംബത്തിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത് രണ്ട് കിലോയിലധികം സ്വർണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയിൽ നിന്ന് രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇവരുടെ സ്വദേശം വ്യക്തമല്ല.തിരുവനന്തപുരത്ത് നയതന്ത്രബാഗുവഴിയുള്ള സ്വർണ്ണക്കടത്ത് പിടികൂടിയിനെത്തുടർന്ന് കസ്റ്റംസ് നിരീക്ഷണം കർശനമാക്കിയിട്ടും സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞദിവസം ചോക്കളേറ്റിനുള്ളിൽ ഒളിപ്പിച്ചുവരെ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു. അടിവസ്ത്രത്തിലും, ശരീരത്തിലൊളിപ്പിച്ചും മറ്റുമാണ് കൂടുതൽപേരും സ്വർണം കടത്താൻ ശ്രമിക്കുന്നത്. കൂടുതൽ കടത്തുകൾ പിടികൂടിയതോടെ അധികൃതർ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story