മലപ്പുറം: ഈന്തപ്പഴത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് യുവാവ് അറസ്റ്റിലായത്. തുടുത്ത ഈത്തപ്പഴത്തിന്റെ ഉള്ളിലെ കുരുവിന്റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു.

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91 ഗ്രാം സ്വർണം. എയർപോർട്ടിലെ സ്‌കാനറിൽ സ്വർണം തെളിയുകയായിരുന്നു. ഇത് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.