- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
62 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് ഹൈഡ്രോളിക് എയർപമ്പിനുള്ളിലെ കംപ്രസറിനുള്ളിൽ ഉരുക്കി ഒഴിച്ചു; രഹസ്യ വിവരത്തെ തുടർന്ന് കരിപ്പൂരിൽ പിടിയിലായത് മലപ്പുറം മൊറയൂർ സ്വദേശി കുയങ്ങൽ പാലോളി അജ്മൽ
മലപ്പുറം: കരിപ്പൂർ വിമാനത്തവളം 62ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് ഹൈഡ്രോളിക് എയർപമ്പിനുള്ളിലെ കംപ്രസറിനുള്ളിൽ ഉരുക്കി ഒഴിച്ച്. രഹസ്യവിവരത്തെ തുടർന്ന് പിടിയിലായത് മലപ്പുറം മൊറയൂർ സ്വദേശി കുയങ്ങൽ പാലോളി അജ്മൽ. കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ച 1200ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശിയെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെ ജിദ്ദയിൽനിന്നും വന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം മൊറയൂർ സ്വദേശി കുയങ്ങൽ പാലോളി അജ്മൽ(24)ആണ് സ്വർണവുമായി പിടിയിലായത്. ഹൈഡ്രോളിക് എയർപമ്പിനുള്ളിലെ കംപ്രസറിനുള്ളിൽ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തെ തുടർന്നു പുലർച്ചെ ഒരുമണിയോടെ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യാത്രക്കാരന്റെ ബാഗേജിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
മാർക്കറ്റിൽ ഇന് 62ലക്ഷം രൂപ വിലവരും. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീസ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണൻ ഡോ. എൻ.എസ് രാജിയുടെ നിർദ്ദേശപ്രകാരം സൂപ്രണ്ട് കെ.കെ പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവൽദർമാരായ എം.സന്തോഷ്‌കുമാർ, ഇ.വി മോഹനൻ എന്നിവർചേർന്നാണ് സ്വർണം പിടികൂടിയത്.