തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വീണ്ടും സ്വർണ്ം ഒഴുകുന്നു. സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് നടുവിലാണ് സ്വർണം കേരളത്തിലേക്ക് ഒഴുകുന്നത്. കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും മൂന്നര കിലോ സ്വർണം പിടികൂടി. 1.5 കിലോ ഗ്രാം സ്വർണമാണ് തിരുവനന്തപുരത്ത് പിടികൂടിയത്.

സ്വർണം കടത്തിയതിന് ഷാർജയിൽ നിന്നെത്തിയ കോട്ടയം സ്വദേശി അനന്തുവിനെ പിടികൂടി. കസ്റ്റംസും ഡി ആർ ഐ യും ചേർന്നാണ് സ്വ!ർണ്ണം പിടികൂടിയത്. വിമാനത്തിൽ അനന്തു ഇരുന്ന സീറ്റിന് കീഴിലാണ് സ്വർണം കണ്ടെത്തിയത്.

കരിപ്പൂരിൽ രണ്ട് കിലോഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. ബഹ്റിനിൽ നിന്നെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി റഷീദിനെ അറസ്റ്റ് ചെയ്തു. 2198 ഗ്രാം സ്വർണമാണ് പിടികൂടിയത്.

സ്വർണമിശ്രിതം പ്ലാസ്റ്റിക് ബാഗുകളിലാക്കി കാലുകളിലും ശരീരഭാഗങ്ങളിലും കെട്ടിവച്ചാണ് കടത്താൻ ശ്രമിച്ചത്. 90 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.