- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് ബന്ധം സംശയിച്ച് മലപ്പുറത്തും ബത്തേരിയിലും കസ്റ്റംസ് റെയ്ഡ്; രണ്ടുകോടിയിലേറെ പിടികൂടി
മലപ്പുറം: സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മലപ്പുറം വി.കെ.പടിയിലും വയനാട് സുൽത്താൻ ബത്തേരിയിലും കസറ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു കോടിയിലേറെ രൂപ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വി.കെ പടിയിലെ കാട റഫീഖ് എന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും സുൽത്താൻ ബത്തേരി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായാണ് പണം കണ്ടെത്തിയത്.
മുഹമ്മദ് റഫീഖിന്റെ വീട്ടിൽ അടുക്കളയുടെ സ്റ്റോർ റൂമിൽ വിദഗ്ധ മായി ഒളിപ്പിച്ചിരുന്ന ലോക്കറിൽ നിന്നും ഒരു കോടി രൂപയുടെ ഇന്ത്യൻ കറൻസിയും, കട്ടിലിനടിയിലായി ഏകദേശം 58 ലക്ഷം രൂപയും ആണ് പിടികൂടിയത്. സുൽത്താൻ ബത്തേരിയിലെ റഫീഖിന്റെ ഭാര്യ സഹോദരന്റെ വീട്ടിൽ നിന്നാണ് 50ലക്ഷത്തോളം രൂപ കിടപ്പുമുറിയിൽ ഒളിപ്പിച്ച ലോക്കറിനുള്ളിൽ കണ്ടെത്തിയത്. മുഹമ്മദ് റഫീഖിന്റെ സഹോദരൻ മുഹമ്മദ് ഷഫീഖിന്റെ വി.കെ പടിയിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തു സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നുള്ള കാര്യവും റഫീഖിന്റെ മറ്റു ബന്ധങ്ങളും കസ്റ്റംസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.കോഴിക്കോട്, മലപ്പുറം,വയനാട് കസ്റ്റംസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.