ന്യൂഡൽഹി: 'വായിൽ' ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഉസ്ബെക്കിസ്ഥാൻ പൗരന്മാർ പിടിയിൽ. സ്വർണപ്പല്ല്, കാവിറ്റി എന്നി രൂപത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിലാണ് ഇവരെ പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 951 ഗ്രാം വരുമെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.

ഓഗസ്റ്റ് 28നാണ് സംഭവം നടന്നത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിൽ നിന്ന് എത്തിയതാണ് ഉസ്ബെക്കിസ്ഥാൻ പൗരന്മാർ. ഗ്രീൻചാനൽ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. വായിൽ സ്വർണപ്പല്ലിന്റെയും കാവിറ്റിയുടെയും രൂപത്തിൽ സ്വർണം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു.