- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തു കേസ് പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ല; റമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു, അടുത്തുണ്ടായിരുന്നത് സരിത്ത്; പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികൾ തട്ടിക്കയറി; പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്ന് ആവശ്യം; സൗന്ദര്യ സംരക്ഷണ വസ്തുക്കളും പാഴ്സലായി എത്തുന്നു; പ്രതികളെ ജയിൽമാറ്റാൻ കസ്റ്റംസും
തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ പ്രതികളായ റെമീത്തിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ നിർബന്ധിക്കുന്ന എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ജയിൽ വകുപ്പ് ഇവർക്കെതിരെ രംഗത്തുവന്നത്. പ്രതികൾ ജയിൽ നിമയങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ് ആരോപിച്ചു. ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികൾ തട്ടി കയറിയെന്നും അധികൃതർ പറയുന്നു.
പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുനുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുനില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതർ പറയുന്നു. കസ്റ്റംസ് - എൻഐഎ കോടതിയിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.
അതേസമയം ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് എൻ ഐ എ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. ജയിൽ ഉദ്യോഗസ്ഥർ തന്നെ ഇതിനായി നിർബന്ധിക്കുന്നുവെന്നും സരിത്ത് പറയുന്നുണ്ട്. മൊഴിയെടുക്കുന്നതിനായി ഉച്ചയോടെ സരിത്തിനെ എൻ ഐ എ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ജയിലിൽ സരിത്തിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടും ആണ് തനിക്ക് ജയിൽ അധികൃതരിൽ നിന്ന് ഭീഷണിയുള്ള കാര്യം ഇയാൾ അറിയിച്ചത്. ഇതേപരാതിയുമായി സരിത്തിന്റെ അമ്മ കസ്റ്റംസിനേയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റിമാൻഡ് പുതുക്കുന്നതിനായി എൻ ഐ എ കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയപ്പോഴും സരിത്ത് തനിക്ക് ഭീഷണിയുണ്ടെന്ന പരാതി ആവർത്തിച്ചു. ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാനാകില്ലെന്നും നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നുമായിരുന്നു സരിത്ത് പറഞ്ഞത്.
സ്വർണക്കടത്ത് കേസിൽ കോൺഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാൻ സമ്മർദമെന്നാണ് പരാതി. പ്രതി സരിത്ത് എൻഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നൽകി. കെ.സുരേന്ദ്രൻ, വി.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മർദം. സ്വർണക്കടത്തു കേസിനോട് അനുബന്ധമായി ഡോളർക്കടത്തിലും കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നു സരിത്ത് മൊഴി നൽകിയിട്ടുണ്ട്. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിച്ചത് എന്നു പറയാനും ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതിയായ സരിത്ത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് ഇയാൾ. എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്.
ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിതിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഓൺലൈൻ വഴി സരിതിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൽ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിതിന്റെ അഭിഭാഷകൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ