- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ നിരന്തരം ഭീഷണി; ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിച്ചു; സമ്മർദ്ദം ചെലുത്തിയത് കെ.സുരേന്ദ്രൻ, വി.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയാൻ; എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ല; കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്നും സ്വർണക്കടത്ത് കേസ് പ്രതി സരിത്; ശനിയാഴ്ച രാവിലെ 11ന് ഹാജരാക്കാൻ ഉത്തരവിട്ട് എൻഐഎ കോടതി
തിരുവനന്തപുരം: ജയിലിൽ നിരന്തരം ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടിവരുന്നുവെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ദേശീയ നേതാക്കളുടേതുൾപ്പെടെയുള്ള പേരുകൾ പറയാൻ നിർബന്ധിക്കുന്നതായും സമ്മർദ്ദമുണ്ടെന്നും സരിത്ത് എൻഐഎ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്വർണക്കടത്ത് കേസിൽ കോൺഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാൻ സമ്മർദമെന്നാണ് പരാതി. പ്രതി സരിത്ത് എൻഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നൽകി. കെ.സുരേന്ദ്രൻ, വി.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മർദം. സരിത്തിനെ ശനിയാഴ്ച നേരിട്ട് ഹാജരാക്കണമെന്ന് എൻഐഎ കോടതി നിർദ്ദേശിച്ചു.
സ്വർണക്കടത്തു കേസിനോട് അനുബന്ധമായി ഡോളർക്കടത്തിലും കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നു സരിത്ത് മൊഴി നൽകിയിട്ടുണ്ട്. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിച്ചത് എന്നു പറയാനും ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതിയായ സരിത്ത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് ഇയാൾ. എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്.
ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിതിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഓൺലൈൻ വഴി സരിതിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൽ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിതിന്റെ അഭിഭാഷകൻ പറഞ്ഞു.
സരിതിന്റെ ആവശ്യം പരിഗണിച്ച കോടതി ശനിയാഴ്ച രാവിലെ 11മണിക്ക് എൻഐഎ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു. ജയിലിൽ സരിതിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നു ജയിൽ സൂപ്രണ്ടിന് കർശന നിർദ്ദേശവും നൽകി. പ്രത്യേക സിറ്റിങ് നടത്തി കോടതി കേസ് കേൾക്കും. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം. ചില ദേശീയ നേതാക്കളുടെയും ബിജെപി, കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന.
സമ്മർദ്ദവും ഭീഷണിയുമുണ്ടെന്ന് സരിത്ത് പറഞ്ഞതോടെ പരാതി എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടതായാണ് സൂചന. സരിത്തിന് ജയിലിൽ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയോടുതന്നെ സരിത്ത് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ജയിലിൽ സരിതിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നു ജയിൽ സൂപ്രണ്ടിന് കർശന നിർദ്ദേശവും നൽകി.പ്രത്യേക സിറ്റിങ് നടത്തി കോടതി കേസ് കേൾക്കും. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം.
ന്യൂസ് ഡെസ്ക്