- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകര സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള സക്കീനയെയും ഭാര്യ അമലയെയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും; കേസിലെ പ്രതികൾക്ക് സിം കാർഡുകൾ എടുത്തു നൽകിയതും സക്കീന
തലശേരി: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ പ്രതികൾ ഉപയോഗിച്ച സിം കാർഡുകളുടെ ഉടമയായ തെക്കെ പാനൂരിലെ സക്കീനയെയും അർജുൻ ആയങ്കിയുടെ ഭാര്യ അമലയെയും ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള സക്കീനയുടെ മകൻ മുഖേനയാണ് സ്വർണക്കടത്ത് സംഘം സക്കീനയുടെ തിരിച്ചറിയൽ കാർഡും രേഖകളും ഉപയോഗിച്ച് സിം കാർഡുകൾ വാങ്ങിയത്. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ കഴിഞ്ഞ ദിവസം കസ്റ്റംസ് സക്കീനയെന്ന വീട്ടമ്മയ്ക്ക് നോട്ടീസ് നൽകിയത്.
അർജുന്റെ ഭാര്യയും നിയമബിരുദ ധാരിണിയുമായ അർജുന്റെ ഭാര്യ അമലയെ കഴിഞ്ഞയാഴ്‌ച്ച ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേസിലെ ചില പ്രതികൾക്ക് സിം കാർഡുകൾ എടുത്തു നൽകിയതിനാണ് തെക്കെപാനൂർ സ്വദേശി സക്കീനയെയും മൊഴിയെടുക്കാനായി വിളിപ്പിച്ചത്.
അർജ്ജുൻ ആയങ്കി അടക്കമുള്ള പ്രതികൾക്ക് സിം കാർഡ് എടുത്തു നൽകിയത് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടർന്നാണ്. ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയോട് ചൊവ്വാഴ്ച കൊച്ചിയിൽ എത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളത് ' കേസിലെ സൂഫിയാൻ അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ കസ്റ്റംസ് ഇന്ന് മഞ്ചേരി കോടതിയിൽ അപേക്ഷ നൽകിയേക്കും.
കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യൽ. അമലയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ