- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപാട് നന്നായാൽ ഷെയറിട്ട് ഗംഭീര മദ്യപാന പാർട്ടി; കൈയിൽ മദ്യഗ്ലാസുമായി നിലത്തിരിക്കുന്ന സ്വപ്ന സുരേഷ്; ലാഭം കിട്ടിയ സന്തോഷത്തിൽ വിക്ടറി സിമ്പൽ കാണിക്കുന്ന സന്ദീപ് നായർ; സ്വപ്നയ്ക്കൊപ്പം പാർട്ടിയിൽ രണ്ട് പെൺകുട്ടികൾ അടക്കം 12 പേർ; സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഉല്ലാസ ചിത്രങ്ങൾ പുറത്ത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസിൽ നിർണായകമാകുന്നത് ഡിജിറ്റൽ തെളിവുകളാണ്. മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മിലെ വാട്‌സാപ്പ് സന്ദേശങ്ങളും ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലെ വാട്‌സാപ്പ് സന്ദേശങ്ങളുമെല്ലാം പ്രതികൾക്ക് കുരുക്ക് മുറുക്കുകയാണ് ചെയ്തത്. കേസ് അന്വേഷണം മാസങ്ങളോളം പുരോഗമിച്ചപ്പോൾ സ്വപ്‌നയുടെ ഫോണിൽ നിന്നുള്ള ചില ചിത്രങ്ങൾ പുറത്തായി.
കേസിലെ പ്രതികൾ ഒന്നിച്ചിരുന്ന് മദ്യപിച്ച് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ചിത്രങ്ങൾ മാത്രമല്ല, വീഡിയോകളും എൻഐഎ സ്വ്പ്‌നയുടെ ഫോണിൽ നിന്ന് കണ്ടെത്തി. സ്വപ്‌നയ്‌ക്കൊപ്പം ആദ്യം മുതലേ കേൾക്കുന്ന പേരുകാരെല്ലാം ഈ ലഹരി സദസ്സുകളിൽ കൃത്യമായി പങ്കെടുത്തിരുന്നു.
ഒരുചിത്രത്തിൽ 12 പേരെ മദ്യപാന സദസ്സിൽ കാണാം. സ്വപ്ന കൈയിൽ മദ്യവുമായി നിലത്തിരിക്കുന്നത് കാണാം. സന്ദീപ് നായർ വിജയ ചിഹ്നം കാണിക്കുന്നു. ഏതോ ഉഗ്രൻ ഇടപാട് കഴിഞ്ഞ ശേഷമുള്ള ആഘോഷമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. 12 പേരും കൂടി ലാഭം പങ്കിടുകയാവാം.
സ്വപ്നയ്ക്കൊപ്പം രണ്ട് പെൺകുട്ടികളും ചിത്രത്തിലുണ്ട്.സ്വപ്നയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമായി നിരവധി ഡിജിറ്റൽ തെളിവുകളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നതെന്ന് സൂചനയാണ് കിട്ടുന്നത്.പിടിച്ചെടുത്ത മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.സ്വപ്നയുടെ പുതിയ വീടിന്റെ കല്ലിടൽ ചടങ്ങിനെത്തിയ ശിവശങ്കർ സ്വപ്നയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
എം.ശിവശങ്കറിനെതിരെ കൂടുതൽ തെളിവെന്ന് ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെന്നാർ ഇൻഡസ്ട്രീസിനു ലൈഫ് മിഷൻ നൽകിയ കരാറിൽ ഒത്തുകളിയെന്നാണു സംശയം. വടക്കാഞ്ചേരി മോഡലിൽ കമ്മിഷൻ നേടാൻ ശ്രമമുണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
കരാറുകളിൽ യൂണിടാക്കിനെ പങ്കാളിയാക്കാൻ ശ്രമിച്ചു. ലൈഫിന്റെ കൂടുതൽ പദ്ധതി വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്നും ഇഡി വ്യക്തമാക്കി. ശിവശങ്കറിനെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണങ്ങളിലും ക്രമക്കേട് തെളിഞ്ഞിരുന്നു. സ്പ്രിൻക്ലർ കരാറിലും സ്‌പേസ് പാർക്കിൽ സ്വപ്നയുടെ നിയമനത്തിലും വീഴ്ചകൾ കണ്ടെത്തിയതിനു പിന്നാലെ ലൈഫ് റെഡ് ക്രസന്റ് കരാറിലും ക്രമക്കേടു കണ്ടെത്തി.
ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അഞ്ചാം പ്രതിയാണ്. കേസിൽ വിജിലൻസ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയിരുന്നു. സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ