ആലുവ :ഏലൂരിൽ വൻ കവർച്ച. ഐശ്വര്യ ജ്വലറിയിൽ ഇന്നലെ രാത്രിയിലാണ് കവർച്ച നടന്നത്. 300 പവൻ സ്വർണം നഷ്ടപ്പെട്ടതായിട്ടാണ് ജ്വലറി നടത്തിപ്പുകാർ അറിയിച്ചിട്ടുള്ളതെന്ന് ഏലൂർ സി ഐ അറിയിച്ചു.

കെട്ടിടത്തിന്റെ പിൻഭാഗം പൊളിച്ചാണ് കവർച്ച സംഘം അകത്തു കടന്നിട്ടുള്ളത്. സ്‌ട്രോംങ് റൂമിൽ സൂക്ഷിച്ചിരുന്ന സെയ്ഫ് കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർച്ച ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന ആരംഭിച്ചിട്ടുണ്ട്.