- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വിശേഷങ്ങൾ കൂടി പഠിച്ചാണ് അടുത്തുകൂടും; പേരുവിവരങ്ങളും മറ്റും പറഞ്ഞ് സാമ്പത്തികമോ ജോലി സംബന്ധമോ ആയ സഹായം വാഗ്ദാനം ചെയ്യും; പണം ചോദിച്ച് ലഭിച്ചില്ലെങ്കിൽ തഞ്ചത്തിൽ വളയോ മാലയോ ഊരിവാങ്ങും; സൗഹൃദം നടിച്ച് സ്ത്രീകളിൽ നിന്ന് മുഹമ്മദ് മുസ്തഫ കൈക്കലാക്കിയത് 22 പവനോളം സ്വർണം
തളിപ്പറമ്പ്: സൗഹൃദം നടിച്ച് സ്ത്രീകളുമായി അടുത്തുകൂടി സ്വർണാഭരണങ്ങൾ ഊരി വാങ്ങി രക്ഷപെടുന്നത് പതിവാക്കിയ വീരൻ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് മുസ്തഫ(40)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പലരിൽ നിന്നായി 22 പവനാണ് ഇയാൾ അടിച്ചുമാറ്റിയത്. സ്ത്രീകളുടെ പരാതിയെ തുടർന്ന് കുറച്ചുകാലമായി പൊലീസ് തേടുകയായിരുന്നു ഇയാളെ. കാസർക്കോട്ടു നിന്നാണ് കഴിഞ്ഞദിവസം മുഹമ്മദ് മുസ്തഫയെ പിടികൂടിയത്. തളിപ്പറമ്പ് എസ്‌ഐ. ബിനു മോഹന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുഹമ്മദ് മുസ്തഫയുടെ തട്ടിപ്പിന്റെ കഥകൾ ജില്ലാ പൊലീസ് മേധാവി ശിവവിക്രമാണ് പത്രപ്രവർത്തകരോട് വിവരിച്ചത്. കണ്ണൂർ, കാസർക്കോട് ജില്ലകളിലായി എട്ട് കേസുകളാണ് മുഹമ്മദ് മുസ്തഫയുടെ പേരിലുള്ളത്. മലപ്പുറം, ബെംഗളൂരു എന്നിവിടങ്ങളിലുൾപ്പെടെ ഇത്തരം സംഭവങ്ങളുള്ളതായി റിപ്പോർട്ടുകളുണ്ട്. വളരെ ആസൂത്രിതമായാണ് ഒരോ സ്ഥലങ്ങളിലും സ്ത്രീകളെ ചതിയിൽപ്പെടുത്തിയത്. എല്ലാ കേസിലും പ്രായമേറിയ സ്ത്രീകളാണ് വഞ്ചിക്കപ്പെട്ടിട്ടുള്ളത്. കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ രണ്ടുവീത
തളിപ്പറമ്പ്: സൗഹൃദം നടിച്ച് സ്ത്രീകളുമായി അടുത്തുകൂടി സ്വർണാഭരണങ്ങൾ ഊരി വാങ്ങി രക്ഷപെടുന്നത് പതിവാക്കിയ വീരൻ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് മുസ്തഫ(40)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പലരിൽ നിന്നായി 22 പവനാണ് ഇയാൾ അടിച്ചുമാറ്റിയത്. സ്ത്രീകളുടെ പരാതിയെ തുടർന്ന് കുറച്ചുകാലമായി പൊലീസ് തേടുകയായിരുന്നു ഇയാളെ. കാസർക്കോട്ടു നിന്നാണ് കഴിഞ്ഞദിവസം മുഹമ്മദ് മുസ്തഫയെ പിടികൂടിയത്. തളിപ്പറമ്പ് എസ്‌ഐ. ബിനു മോഹന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുഹമ്മദ് മുസ്തഫയുടെ തട്ടിപ്പിന്റെ കഥകൾ ജില്ലാ പൊലീസ് മേധാവി ശിവവിക്രമാണ് പത്രപ്രവർത്തകരോട് വിവരിച്ചത്.
കണ്ണൂർ, കാസർക്കോട് ജില്ലകളിലായി എട്ട് കേസുകളാണ് മുഹമ്മദ് മുസ്തഫയുടെ പേരിലുള്ളത്. മലപ്പുറം, ബെംഗളൂരു എന്നിവിടങ്ങളിലുൾപ്പെടെ ഇത്തരം സംഭവങ്ങളുള്ളതായി റിപ്പോർട്ടുകളുണ്ട്. വളരെ ആസൂത്രിതമായാണ് ഒരോ സ്ഥലങ്ങളിലും സ്ത്രീകളെ ചതിയിൽപ്പെടുത്തിയത്.
എല്ലാ കേസിലും പ്രായമേറിയ സ്ത്രീകളാണ് വഞ്ചിക്കപ്പെട്ടിട്ടുള്ളത്. കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ രണ്ടുവീതം കേസുകളുണ്ട്. തലശ്ശേരി, പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ ഒരോ കേസുമുണ്ട്. പയ്യന്നൂരിൽനിന്ന് രണ്ടുസ്ത്രീകളിൽനിന്നായി നാലരപ്പവൻ, ഒന്നരപ്പവൻ ആഭരണങ്ങളാണ് സഹായവാഗ്ദാനം നൽകി മുഹമ്മദ് മുസ്തഫ ഊരി വാങ്ങിയത്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 2.75 പവൻ, രണ്ടരപ്പവൻ സ്വർണം വീതം രണ്ടുസന്ദർഭങ്ങളിലായി കൈക്കലാക്കി. തളിപ്പറമ്പിലെ രണ്ടുകേസുകളിൽ ഒന്നരപ്പവൻ, മൂന്നുപവൻ വീതം ആഭരണങ്ങളും തലശ്ശേരിയിൽ മൂന്നു പവൻ, പഴയങ്ങാടിയിൽ രണ്ടരപ്പവൻ ആഭരണവും കൈക്കലാക്കി. സ്ത്രീകളുടെ കുടുംബവിശേഷങ്ങൾകൂടി പഠിച്ചാണ് അടുത്തുകൂടാറ്. വീട്ടുകാരുടെ പേരുവിവരങ്ങളും മറ്റും പറഞ്ഞ് സാമ്പത്തികമായോ ജോലിസംബന്ധമായോ സഹായം ഉറപ്പുനൽകും. പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ പണം ആവശ്യപ്പെടുകയും പണം ഇല്ലെന്ന് ഉറപ്പായാൽ ആഭരണങ്ങൾ പണയപ്പെടുത്തിയെങ്കിലും തുക നൽകണമെന്നറിയിച്ച് ഊരിവാങ്ങും.
പൊലീസ് പിറകിലുണ്ടെന്ന് മനസ്സിലാക്കി താവളങ്ങൾ മാറിമാറിയായിരുന്നു തട്ടിപ്പ്. വൻതുക നൽകി മുറിയെടുത്താണ് താമസം. നേരത്തേ തളിപ്പറമ്പിൽനിന്ന് എൺപതുകാരിയുടെ മാല ഊരിവാങ്ങി രക്ഷപ്പെട്ടപ്പോൾ ക്യാമറയിൽ പതിഞ്ഞ ദ്യശ്യങ്ങൾ നവമാധ്യമങ്ങൾവഴി പ്രചരിക്കാൻ തുടങ്ങിയിരുന്നു. തലമുടിയിലും മുഖത്തും മാറ്റം വരുത്തിയാണ് പിന്നീട് പുറത്തിറങ്ങിയത്. ഇതിനിടെ പിന്തുടർന്ന പൊലീസ് സംഘം ഒടുവിൽ കാസർക്കോട്ടുവെച്ച് പിടികൂടുകയായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്‌പി. കെ.വി.വേണുഗോപാൽ, പൊലീസ് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ റൗഫ്, പി.എ.ജാബിർ, റോജിത്ത് വർഗീസ് എന്നിവരും പങ്കെടുത്തു.