- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസ്.ടി ഗ്ലോബലിന് ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ് പുരസ്‌ക്കാരം
തിരുവനന്തപുരം: ഗ്ലോബൽ 1000 കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ യു.എസ്.ടി ഗ്ലോബൽ 'ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ്' പുരസ്‌ക്കാരത്തിന് അർഹമായി. മലേഷ്യയിലെ ക്വാലാലംപുരിൽ സംഘടിപ്പിച്ച ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ് അവാർഡ്‌സ് 2016 ചടങ്ങിലാണ് മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്ക് യു.എസ്.ടി ഗ്ലോബലിന് പുരസ്‌ക്കാരം സമ്മാനിച്ചത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് യു.എസ്.ടി ഗ്ലോബൽ ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ് അവാർഡിന് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവർഷം (2015ൽ) എക്‌സലൻസ് ഇൻ എച്ച്.ആർ ലീഡർഷിപ്പ് : ബെസ്റ്റ് ഇൻ ഡൈവേർസിറ്റി ആൻഡ് ഇംപാക്ട് മാനേജ്‌മെന്റ് എന്ന അവാർഡാണ് യു.എസ്.ടി ഗ്ലോബൽ നേടിയത്. ജീവിത പരിവർത്തനം എന്ന ലക്ഷ്യത്തോടെ യു.എസ്.ടി ഗ്ലോബൽ വിവിധ പരിപാടികളിലൂടെ സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിച്ചുവരുന്നു. സ്ത്രീ ശാക്തീകരണം, പാർശ്വവത്കൃത സമൂഹത്തിന് വിദ്യാഭ്യാസം, ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം, മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ യു.എസ്.ടി ഗ്ലോബൽ
തിരുവനന്തപുരം: ഗ്ലോബൽ 1000 കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ യു.എസ്.ടി ഗ്ലോബൽ 'ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ്' പുരസ്‌ക്കാരത്തിന് അർഹമായി. മലേഷ്യയിലെ ക്വാലാലംപുരിൽ സംഘടിപ്പിച്ച ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ് അവാർഡ്‌സ് 2016 ചടങ്ങിലാണ് മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്ക് യു.എസ്.ടി ഗ്ലോബലിന് പുരസ്‌ക്കാരം സമ്മാനിച്ചത്.
ഇത് തുടർച്ചയായ രണ്ടാം തവണയാണ് യു.എസ്.ടി ഗ്ലോബൽ ദി ഗോൾഡൻ ഗ്ലോബ് ടൈഗേർസ് അവാർഡിന് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവർഷം (2015ൽ) എക്‌സലൻസ് ഇൻ എച്ച്.ആർ ലീഡർഷിപ്പ് : ബെസ്റ്റ് ഇൻ ഡൈവേർസിറ്റി ആൻഡ് ഇംപാക്ട് മാനേജ്‌മെന്റ് എന്ന അവാർഡാണ് യു.എസ്.ടി ഗ്ലോബൽ നേടിയത്.
ജീവിത പരിവർത്തനം എന്ന ലക്ഷ്യത്തോടെ യു.എസ്.ടി ഗ്ലോബൽ വിവിധ പരിപാടികളിലൂടെ സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിച്ചുവരുന്നു. സ്ത്രീ ശാക്തീകരണം, പാർശ്വവത്കൃത സമൂഹത്തിന് വിദ്യാഭ്യാസം, ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം, മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ യു.എസ്.ടി ഗ്ലോബൽ സജീവമാണ്.
'സാമൂഹ്യ പരിവർത്തനമാണ് ഏതു ബിസിനസിന്റെയും ലക്ഷ്യം. ഞങ്ങൾ, ഞങ്ങളുടെ തനത് സ്വഭാവങ്ങളായ എളിമ, മാനുഷികമൂല്യങ്ങൾ, എന്നിവ ബിസിനസ് പ്രവർത്തനങ്ങളിലും നടപ്പാക്കിവരുന്നു. ഈ പുരസ്‌ക്കാരം ഞങ്ങളെ അതീവ സന്തുഷ്ടരാക്കുന്നു,' എന്ന് യു.എസ്.ടി ഗ്ലോബൽ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മൈക്കിൾ ആഡംസൺ അഭിപ്രായപ്പെട്ടു.
'സാങ്കേതികവിദ്യയിലൂടെ ജീവിത പരിവർത്തനമെന്ന ഞങ്ങളുടെ ലക്ഷ്യമാണ് ഞങ്ങളെ ശ്രദ്ധേയരാക്കുന്നത്. പ്രാദേശികതലത്തിൽ തന്നെ സാങ്കേതികവിദ്യയിലൂടെ പരിവർത്തനം സാധ്യമാക്കുകയും, തങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ ഉള്ള മികച്ച പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ മലേഷ്യയിലെയും, സിംഗപ്പൂരിലെയും ഐടി-എഞ്ചിനീയറിങ് മേഖലകളിൽ കാതലായ മാറ്റമുണ്ടാക്കാൻ ഞങ്ങൾക്കായിട്ടുണ്ട്. യു.എസ്.ടി കളേഴ്‌സ് എന്ന പരിപാടിയിലൂടെ ജീവനക്കാർ മുഖേന ഇത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്,' എന്ന് യു.എസ്.ടി ഗ്ലോബൽ മലേഷ്യ കൺട്രി ഹെഡ് അമർ ഛാജേർ കൂട്ടിച്ചേർത്തു.
കാലിഫോർണിയയിലെ അലീസോ വിയേഹോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ്.ടി ഗ്ലോബലിന് നാലു ഭൂഖണ്ഡങ്ങളിലായി 25 രാഷ്ട്രങ്ങളിൽ 15000 ജീവനക്കാരുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ust-global.com
For editorial queries contact:
Manoj M Mani /UST Global / +91 9632000553
Manoj.Mattamana@ust-global.com
Surya Girish /+ 91 9961322711