- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി അയ്യപ്പന് ഇന്ന് മുതൽ പൂജയ്ക്ക് തങ്കപാത്രങ്ങൾ; 3.17 കോടി രൂപയുടെ പാത്രങ്ങൾ നടയ്ക്ക് വച്ചത് അമേരിക്കൻ മലയാളി
ഇന്ന് മുതൽ കലിയുഗവരദൻ അയ്യപ്പസ്വാമിക്ക് പൂജയ്ക്ക് തങ്കപ്പാത്രങ്ങൾ ഉപയോഗിക്കും. അമേരിക്കയിലെ മലയാളി വ്യവസായി കരുവാറ്റ പാലാഴിയിൽ സുരേഷ്‌കുമാറും കുടുംബവുമാണ് തങ്കപ്പാത്രങ്ങൾ നടയ്ക്കുവച്ചത്. 3.17 കോടി രൂപ വിലമതിപ്പുള്ളതാണ് 15.85 കിലോഗ്രാം തൂക്കം വരുന്ന പാത്രങ്ങൾ. സുരേഷ്‌കുമാറും ഭാര്യ രമണികുമാറും ചേർന്ന് കഴിഞ്ഞ വർഷം മണ്ഡലകാലത്താണ് പ
ഇന്ന് മുതൽ കലിയുഗവരദൻ അയ്യപ്പസ്വാമിക്ക് പൂജയ്ക്ക് തങ്കപ്പാത്രങ്ങൾ ഉപയോഗിക്കും. അമേരിക്കയിലെ മലയാളി വ്യവസായി കരുവാറ്റ പാലാഴിയിൽ സുരേഷ്‌കുമാറും കുടുംബവുമാണ് തങ്കപ്പാത്രങ്ങൾ നടയ്ക്കുവച്ചത്. 3.17 കോടി രൂപ വിലമതിപ്പുള്ളതാണ് 15.85 കിലോഗ്രാം തൂക്കം വരുന്ന പാത്രങ്ങൾ. സുരേഷ്‌കുമാറും ഭാര്യ രമണികുമാറും ചേർന്ന് കഴിഞ്ഞ വർഷം മണ്ഡലകാലത്താണ് പാത്രങ്ങൾ ബോർഡിനു കൈമാറിയത്. ഇപ്പോൾ ആറന്മുള ദേവസ്വം ബോർഡ് സ്‌ട്രോംഗ് റൂമിലാണ് പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലേ തങ്കപ്പാത്രങ്ങൾ ശബരിമലയിൽ സൂക്ഷിക്കുവാൻ കഴിയുകയുള്ളൂവെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായിട്ടാണ് ഇത്രയും നാൾ ആറന്മുള ദേവസ്വം ബോർഡ് സ്‌ട്രോംഗ് റൂമിൽ പാത്രങ്ങൾ സൂക്ഷിച്ചത്. സുരേഷ്‌കുമാറും കുടുംബാംഗങ്ങളും ഉൾപ്പെട്ട പാലാഴി ജഗദമ്മസാർ സ്മാരകട്രസ്റ്റാണ് പാത്രങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതെന്നും ഇന്നു മുഴുവൻ രേഖകളും ബോർഡിന് കൈമാറുമെന്നും ട്രസ്റ്റ് സെക്രട്ടറി എൻ. ഹരിദാസ് അറിയിച്ചു. ഇന്ന് 11.30ന് സംഘം ശബരിമലയിലേക്കു പുറപ്പെടും. വൈകുന്നേരം 5.30ന് പാത്രങ്ങൾ സന്നിധാനത്ത് എത്തിക്കും.
നൈവേദ്യത്തിനുള്ള ഉരുളി, കിണ്ടി, താലം, കൈവിളക്ക്, കളഭപാത്രം, മണി, കർപ്പൂരത്തട്ട് തുടങ്ങിയവയാണ് തങ്കത്തിൽ നിർമ്മിച്ചിട്ടുള്ളത്. ശബരിമല അയ്യപ്പന് തങ്കപ്പാത്രങ്ങളിൽ പൂജ നടത്തുന്നതാണ് ഹിതകരമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞിരുന്നു. ഇതിനെതുടർന്നാണ് സുരേഷ് കുമാർ പാത്രങ്ങൾ നടയ്ക്ക് വച്ചത്. ഓട്ടുപാത്രങ്ങൾ ആണ് സന്നിധിയിൽ പൂജയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇനി മുതൽ ദീപാരാധനമുതലുള്ള പൂജകൾക്ക് സ്വർണപാത്രങ്ങൾ ഉപയോഗിക്കും.