അഹമ്മദാബാദ്: മോദിയുടെ ഗുജറാത്തിൽ ബിജെപിക്ക് വീണ്ടും നാണക്കേടുണ്ടാക്കി പിടിയിലായത് ബിജെപി എംഎൽഎ. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എംഎൽഎ ജയരാജ് സിങ് ജഡേജയാണ് ഇപ്പോൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് എംഎൽഎ ജയരാജ് സിങ് ജഡേജയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജഡേജയെ കൂടാതെ രണ്ട് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2004 ഫെബ്രുവരിയിൽ രാജ്‌കോട്ടിൽ വെച്ച് ഒരാളെ വെടിവെച്ച് കോന്ന കേസിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് അഖിൽ ഖുറേഷി ബിറൻ വൈഷ്്ണണവ് എന്നിവരടങ്ങിയ ബഞ്ചാണ് എംഎൽഎയ്ക്ക് ജീവപര്യന്തം വിധിച്ചത്. രാജ് കോട്ടില ഗൊണ്ടാലിലെ എംഎൽഎയാണ് ഇയാൾ. എംഎൽഎയെ കൂടാതെ ഇയാളുടെ ശിങ്കിടികളായ അമർജിത് സിങ് ജഡേജ, മുൻ അണ്ടർ 19 ക്രിക്കറ്റർ മഹേന്ദ്രസിങ് റാണ എന്നിവരൈയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന ഇവരോട് സെപ്റ്റംബർ 30ന് മുമ്പ് ജയിൽ അഥോറിറ്റിക്ക് മുമ്പിൽ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു.

ഭൂമി തർക്കത്തിന്റെ പേരിൽ നീലേഷ് റയാനി എന്നയാളെയാണ് ഇവർ കൊന്നത്. ജഡേജയ്ക്കും മറ്റ് 15 പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2010ൽ അതിവേഗ കോടതി ജഡേജയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 16 കുറ്റാരോപിതരിൽ കാറിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്ന നീലേഷ് റിയാനിയെ വെടിവെച്ച് കൊല്ലുകയാരുന്നു.